വിഴിഞ്ഞം സമരപ്പന്തല്‍ പൊളിക്കണമെന്ന് ഹൈക്കോടതി

വിഴിഞ്ഞം സമരപ്പന്തല്‍ ഉടന്‍ പൊളിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ അതിരൂപത നിര്‍മിച്ച സമരത്തിന്റെ പന്തലുകളാണ് പൊളിച്ച് നീക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഗെയ്റ്റിന് മുന്നിലെ സമരപ്പന്തല്‍ കാരണം നിര്‍മാണ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് അദാനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.എന്നാല്‍ കോടതി വിധി പരിശോധിക്കട്ടെ എന്ന് സമരക്കാര്‍ വ്യക്തമാക്കി. വിധി പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ഫാ യൂജിന്‍ പെരേര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *