പോക്സോ കേസ് : പതിനഞ്ചുകാരിയുടെ ആറു മാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: പോക്സോ കേസ് അതിജീവിതയായ പതിനഞ്ചുകാരിയുടെ ആറു മാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി നൽകി.
ആരോഗ്യനില പരിഗണിച്ച് ഗര്‍ഭഛിദ്രം വൈകുന്നത് പെണ്‍കുട്ടിയുടെ കഠിന വേദനയുടെ ആക്കം കൂട്ടുമെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ പറഞ്ഞു.
ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കുട്ടിയുടെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണം. പെണ്‍കുട്ടി ശിശുവിനെ ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന സുപ്രധാനമായ നിര്‍ദേശവും ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. ശിശുവിനെ പുറത്തെടുക്കുന്നതിനായി അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് പത്തു ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു.