ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാന്‍ തീരുമാനം

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതി തസ്ലീമ സുല്‍ത്താന ഇടപാട് നടത്തിയത് നടന്‍ ശ്രീനാഥ് ഭാസിയുമായി. ശ്രീനാഥ് ഭാസിയുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവ് എക്‌സൈസിന് ലഭിച്ചു. ശ്രീനാഥ് ഭാസി ഉപയോഗിച്ചത് തിരുവനന്തപുരം സ്വദേശിയായ പെണ്‍സുഹൃത്തിന്റെ സിം കാര്‍ഡെന്നും അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനും തീരുമാനം.

നടന്റെ പെണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പെണ്‍സുഹൃത്ത് മാസങ്ങള്‍ക്ക് മുന്‍പ് വിദേശയാത്ര നടത്തിയിരുന്നു. ഇവര്‍ വഴിയാണോ ഹൈബ്രിഡ് കഞ്ചാവ് രാജ്യത്ത് എത്തിയത് എന്നും സംശയം. മലയാള സിനിമയില്‍ ശ്രീനാഥ് ഭാസിക്ക് പുറമേ രണ്ട് നടന്മാരുമായി ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നാണ് മൊഴി. ഇതില്‍ ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റുകള്‍ മാത്രമാണ് കണ്ടെത്തിയത്. കൂടുതല്‍ ചാറ്റുകള്‍ കണ്ടെത്താനായി ശാസ്ത്രീയ പരിശോധനയില്‍ തുടരുകയാണ്.

ബെം?ഗളൂരുവില്‍ നിന്നെത്തിയ തസ്ലീമ എറണാകുളത്ത് തങ്ങിയത് മൂന്നു ദിവസമാണ്. ഈ ദിവസങ്ങളില്‍ ഹൈബ്രിഡ് കഞ്ചാവ് വില്പനയും പെണ്‍വാണിഭവും നടത്തി. കൂടാതെ മൂന്നു ദിവസത്തിനിടയില്‍ 7 ലക്ഷത്തോളം രൂപ തസ്ലീമയുടെ അക്കൗണ്ടിലേക്ക് എത്തിയത്. കേസില്‍ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. കേസില്‍ എക്‌സൈസ് നിലവില്‍ പ്രതി ചേര്‍ക്കാത്ത സാഹചര്യത്തിലാണ് നടപടി. ഹര്‍ജി ഈ മാസം 22 ന് പരിഗണിക്കാന്‍ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *