5 കോടി കടമുള്ളയാള്‍ 10 ലക്ഷം ചോദിച്ചത് വിശ്വസിക്കാന്‍ കഴിയില്ല : കെ.ബി. ഗണേഷ്‌കുമാര്‍

കൊല്ലം : ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍, പ്രതി പത്മകുമാറിന്റെ മൊഴി വിശ്വസനീയമല്ലെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ. അഞ്ചു കോടി രൂപ കടമുള്ളയാള്‍ അതു തീര്‍ക്കാന്‍ സാധാരണക്കാരനായ ഒരാളുടെ കുട്ടിയെ തട്ടിക്കൊണ്ടു പോയി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് വിശ്വാസിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.അഞ്ചു കോടി രൂപ കടമുള്ളയാള്‍ സാധാരണക്കാരന്റെ കുട്ടിയെ തട്ടിക്കൊണ്ടു പോയി 10 ലക്ഷം രൂപ ചോദിച്ചത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കേരളത്തിലെ ഏതു കുറ്റകൃത്യമാണ് പിടിക്കപ്പെടാത്തത്. ഒരുപക്ഷേ ഇത് മാധ്യമങ്ങളിലൂടെ പുറത്തെത്തിയില്ലായിരുന്നെങ്കില്‍ ആ കുടുംബം ഭയന്ന് പണം നല്‍കിയേനെ. പക്ഷേ അപ്പോഴേക്കും പൊലീസ് മാധ്യമങ്ങ

നാട്ടുകാരം രംഗത്തുവന്നതോടെ എല്ലാം കൈവിട്ടുപോയി. ”കേരള പൊലീസ് ഇക്കാര്യത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. കുഞ്ഞിനെ ദൂരേയ്ക്കു കൊണ്ടുപോകുന്നത് തടയുന്നതില്‍ പൊലീസിനെപ്പോലെ തന്നെ മാധ്യമങ്ങളും നല്ല സഹായം ചെയ്തിട്ടുണ്ട്. ഈ വാര്‍ത്ത ആദ്യം വരുന്നത് എന്റെയടുത്താണ്. ഇത് രഹസ്യമായി വെളിയില്‍ പറഞ്ഞുകൊടുക്കുന്നതും ഞാനാണ്. കാരണം പൊലീസ് അന്വേഷിക്കാന്‍ തുടങ്ങിയെങ്കിലും ജനങ്ങള്‍ അറിഞ്ഞെങ്കില്‍ മാത്രമേ ഇത് ബ്ലോക്ക് ചെയ്യാന്‍ പറ്റൂ എന്ന് എനിക്കു മനസ്സിലായി. വാര്‍ത്ത വന്നാല്‍ കടകളിലും മറ്റും ആളുകള്‍ അലര്‍ട്ട് ആകും. അതിന് ഏറ്റവും നല്ലത് മാധ്യമങ്ങള്‍ ആണെന്നു തോന്നിയിട്ടാണ് ഞാന്‍ വാര്‍ത്തയാക്കണം എന്നു പറഞ്ഞത്. അപ്പോള്‍ത്തന്നെ വാര്‍ത്തയായി. മാധ്യമങ്ങള്‍ രംഗത്തുവന്നതോടെ ജനങ്ങള്‍ ജാഗരൂകരായി. അതാണ് ഗുണം ചെയ്തതെന്ന് ഇന്ന് എഡിജിപി പറയുകയുണ്ടായി.

 

Leave a Reply

Your email address will not be published. Required fields are marked *