സംസ്ഥാനത്ത് ഐ.എ.എസ് തലത്തില്‍ വന്‍ അഴിച്ചുപണി ; പാലക്കാട് ജില്ലാകളക്ടറായി ചിത്ര.എസ്

സംസ്ഥാനത്ത് ഐ എ എസ് തലത്തില്‍ വന്‍ അഴിച്ചുപണിയുമായി സര്‍ക്കാര്‍. മിനി ആന്റണിക്കു സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കിയപ്പോള്‍ ചിത്ര. എസ് പാലക്കാട് കളക്റ്ററായി ചുമതലയേല്‍ക്കും.
റാണി ജോര്‍ജ്ജ് സാമൂഹ്യ നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ബി അശോകിന് അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണറുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. അശോക് കുമാര്‍ സിംഗാണ് ജലവിഭവ വകുപ്പ് സെക്രട്ടറി. എം ജെ രാജമാണിക്യത്തിന് ദേവസ്വം റവന്യു സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.
സ്‌പോര്‍ട്‌സ്, യുവജനകാര്യ വകുപ്പ് സെക്രട്ടറിയുടെ ചുമതല പ്രണബ് ജ്യോതി ലാലിന് നല്‍കി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനായിരുന്നു മുന്‍പ് ചുമതല നല്‍കിയിരുന്നത്.