വനം വകുപ്പിന്റെ സ്ട്രോങ് റൂമിൽ നിന്ന് ലക്ഷങ്ങൾ വില പിടിപ്പുള്ള വിഗ്രഹങ്ങൾ കാണാതായി

തിരുവനന്തപുരം: പരുത്തിപ്പള്ളി വനം വകുപ്പിന്റെ സ്ട്രോങ് റൂമിൽ നിന്ന് ചന്ദന വിഗ്രഹങ്ങൾ കാണാതായി. 9 വിഗ്രഹങ്ങളാണ് കാണാതായത്. പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലാണ് സംഭവം. 8 ഗണപതി വിഗ്രഹങ്ങളും ഒരു ബുദ്ധ പ്രതിമയുമാണ് കാണാതായത്. 2016ലെ കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകളാണ് ഇത്. കേസിലെ വിചാരണ നടക്കുകയാണ്. കോടതിയിൽ ഹാജരാക്കാൻ വേണ്ടി തുറന്നപ്പോഴാണ് തൊണ്ടി മുതലുകൾ കാണാതായത് അറിയുന്നത്. സംഭവത്തിൽ പോലീസിന് റിപ്പോർട്ട് കൈമാറാൻ വനംവകുപ്പ് മേധാവി പരുത്തിപ്പള്ളി റേഞ്ച് ഓഫിസർക്ക് നിർദേശം നൽകി.ലക്ഷക്കണക്കിന് വിലവരുന്ന ചന്ദന വിഗ്രഹങ്ങളാണ് കാണാതായത്.