വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും 10 ലക്ഷം രൂപ വീതം നല്കാന് വ്യവസ്ഥയുണ്ട് .സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയ്ക്കും അര്‍ഹതയുണ്ടെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു, ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടികള്‍ കൈക്കൊള്ളപ്പെടുമെന്നാണ് പ്രതീക്ഷ.