തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സംഘര്‍ഷത്തിന് പിന്നാലെ ഡി സി സി ഓഫീസിന് മുന്നിലും സംഘര്‍ഷാവസ്ഥ. ഓഫീസിന് മുന്നില്‍ വലിയ പൊലീസ് സന്നാഹമാണ് ഉള്ളത്. സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ ഓഫീസില്‍ കയറി പിടികൂടാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ള നേതാക്കള്‍ ഓഫീസില്‍ ഉണ്ട്. ധൈര്യമുണ്ടെങ്കില്‍ പൊലീസ് ഡി സി സി ഓഫീസില്‍ കയറട്ടെയെന്ന് പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു.
സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ച് അറസ്റ്റ് ചെയ്ത നാല് പ്രവര്‍ത്തകരെ വാഹനത്തില്‍ കൊണ്ടുപോകുന്ന വഴി ഡി സി സി ഓഫീസിന് മുന്നില്‍ വച്ച് തടഞ്ഞ് പ്രവര്‍ത്തകര്‍ അവരെ രക്ഷപ്പെടുത്തി ഉള്ളില്‍ കൊണ്ടുപോയെന്നാണ് പൊലീസ് വിശദീകരണം. ഇവരെ പിടികൂടാനാണ് പൊലീസ് എത്തിയത്. വാഹനം ഉള്‍പ്പെടെ തകര്‍ത്താണ് പ്രതികളെ രക്ഷിച്ചതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഡി സി സി ഓഫീസിനുള്ളിലേയ്ക്ക് പൊലീസിനെ കയറ്റിവിട്ടില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. മറ്റ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഇവിടേയ്ക്ക് എത്തിക്കൊണ്ട് ഇരിക്കുകയാണ്.