തിരുവനന്തപുരം:2020-ലെ കോവിഡിന്റെ വരവ് ഇന്‍ഷുറന്‍സിനോടുള്ള ആളുകളുടെ കാഴ്ചപ്പാട് ആകെ മാറ്റി മറിച്ച സംഭവമാണ്. ചെറുപ്പക്കാരടക്കം ഇപ്പോള്‍ കൂടുതലായി ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുന്നു. ആദ്യമായി ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണവും കൂടി. ഇപ്പോഴിതാ കേരളത്തില്‍ ഉള്‍പ്പെടെ വീണ്ടും കോവിഡിന്റെ പുതിയ വകഭേദം പിടിമുറുക്കുകയാണ്. ആരോഗ്യപരിരക്ഷ ഉറപ്പാക്കുക എന്നത് നമ്മള് ഓരോരുത്തരുടെയും ഉത്തരവാദിത്വം കൂടിയായി മാറിയിരിക്കുന്നു. ഒരുപക്ഷേ കോവിഡ് പിടിപെട്ടാല്‍ പോലും പോക്കറ്റ് കാലിയാക്കാതെ എങ്ങനെ മെച്ചപ്പെട്ട ചികിത്സ നേടാം എന്നിടത്താണ് നമ്മളില്‍ പലരും മികച്ച ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെ പറ്റി ചിന്തിക്കുന്നത്. അത്തരക്കാര്‍ക്കുള്ള ചില ടിപ്സ് ആണ് ഈ വീഡിയോയില്‍ ഉള്ളത്.
.ലൈഫ് ഇന്‍ഷുറന്‍സ് പ്ലാന്‍
കുട്ടിയുടെ വിദ്യാഭ്യാസം, വിരമിക്കല്‍ പോലുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന നിരവധി ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുണ്ട്. ഏതെങ്കിലും പോളിസി വാങ്ങുന്നതിനുമുമ്പ്, ഭാവി ആവശ്യങ്ങളും ആഗ്രഹങ്ങളും വിലയിരുത്തണം. ഇതിനനുസരിച്ച് മാത്രം പോളിസിയെടുക്കുന്നുവെന്ന് ഉറപ്പാക്കുക
.എല്ലാ ലക്ഷ്യങ്ങള്‍ക്കും കൂടി ഒരൊറ്റ പോളിസിയോ
ഒരു പോളിസി കൊണ്ട് ഒന്നിലധികം സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഇത് നിങ്ങളെയും നിങ്ങളുടെ ആശ്രിതരെയും ബുദ്ധിമുട്ടിലാക്കും. കാരണം ഇതിലൂടെ ലക്ഷ്യങ്ങള്‍ ഭാഗികമായി മാത്രമേ നിറവേറ്റാന്‍ കഴിയൂ.
.ലൈഫ് കവര്‍ എത്രമാത്രം
ലൈഫ് കവര്‍ കണക്കാക്കുന്നത് ചില സമയങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട് .മിക്ക സാമ്പത്തിക വിദഗ്ധരും നിര്‍ദ്ദേശിക്കുന്ന ഒരു നിയമം, ലൈഫ് കവര്‍ നിങ്ങളുടെ വരുമാനത്തിന്റെ 10 ഇരട്ടി ആയിരിക്കണം എന്നതാണ്. ഇതൊക്കെയാണെങ്കിലും, ഓരോ വ്യക്തിയും തന്റെ സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസരിച്ച് ലൈഫ് കവര്‍ വിലയിരുത്തണം.
.പ്രായത്തിനനുസരിച്ച് ആവശ്യങ്ങള്‍ തീരുമാനിക്കുക
നിങ്ങളുടെ പ്രായത്തിനനുസരിച്ച്, നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ മാറുന്നു. ഉദാഹരണത്തിന്, 25 വയസ്സുള്ള അവിവാഹിതയായ സ്ത്രീയുടെ സാമ്പത്തിക ആവശ്യങ്ങള്‍ 40 വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. നിങ്ങളുടെ സാമ്പത്തിക പോര്‍ട്ട്ഫോളിയോ വാര്‍ഷിക അടിസ്ഥാനത്തില്‍ അവലോകനം ചെയ്യണം. നിങ്ങള്‍ ജീവിക്കുന്ന ജീവിതത്തിന്റെ ഘട്ടം അനുസരിച്ച് കവറേജ് തീരുമാനിക്കുക.
.പ്രധാനപ്പെട്ട വിവരങ്ങള്‍ പങ്കിടുക
ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വാങ്ങുമ്പോള്‍, ആവശ്യമായതും പ്രധാനപ്പെട്ടതുമായ എല്ലാ വിവരങ്ങളും ഇന്‍ഷുറന്‍സ് കമ്പനിയുമായി പങ്കിടണം. പോളിസി വാങ്ങുന്നതിന്റെ ഉദ്ദേശ്യം, നിങ്ങളുടെ മരണം സംഭവിച്ചാല്‍ നിങ്ങളുടെ ആശ്രിതര്‍ക്ക് ഭാവിയില്‍ പിന്തുണ നല്‍കുക എന്നതാണ്. എല്ലാ വിവരങ്ങളും സത്യസന്ധമായി നല്‍കുന്നതിലൂടെ, ക്ലെയിം സെറ്റില്‍മെന്റ് പ്രക്രിയ വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാകും.
.ഗവേഷണം
നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്ന പോളിസി വാങ്ങുന്നത് പ്രധാനമാണ്. ഒരു പോളിസി വാങ്ങാന്‍ വേണ്ടി മാത്രം ഏതെങ്കിലും പ്ലാന്‍ വാങ്ങുന്നത് ശരിയല്ല. സ്വന്തം ഗവേഷണത്തിലൂടെ ഈ പ്രശ്നം പരിഹരിക്കാം.
.കമ്പനിയുടെ തീരുമാനം
ഇന്‍ഷുറന്‍സ് കമ്പനിയെക്കുറിച്ച് അറിയുന്ന ആളുകളോട് ചോദിച്ച് മനസിലാക്കുക. ഇതിനുപുറമെ,കമ്പനിയുടെ ക്ലെയിം സെറ്റില്‍മെന്റ് അനുപാതം പോലുള്ള കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം.ഇതിലൂടെ ശരിയായ കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാം.