ഇലന്തൂർ ഇരട്ടക്കൊലപാതകം: പ്രതികൾ പാർട്ടി അംഗമോ ഭാരവാഹിയോ അല്ല — സി പി എം

ഇലന്തൂര്‍:ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ സി പി എമ്മിന്റെ സജീവ പ്രവര്‍ത്തകരെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു  പ്രസ്താവനയില്‍ പറഞ്ഞു. 

 ഇരുവരും പാര്‍ടിയംഗവുമല്ലായിരുന്നു. പാര്‍ടിയിലോ മറ്റു ബഹുജനസംഘടനകളിലോ  യാതൊരു ഉത്തരവാദിത്തവും ഇല്ലായിരുന്നു. ഭാരവാഹികളുമല്ല. അനുഭാവികളെന്ന നിലയില്‍ ചില പൊതു പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടാവും. അല്ലാതെ  സി പി എമ്മുമായി ഒരു ബന്ധവുമില്ല.

 അനാചാരവും അന്ധവിശ്വാസത്തിനുമെതിരായി  ശക്തമായി പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സി പി എം. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന കള്ളപ്രചാരണമാണ് ഇത്. സംഭവമറിഞ്ഞ് അവിടെ ആദ്യം എത്തിയതും ഇതിനെതിരെ സക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതും സി പി എമ്മാണ്. സി പി എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതിയുള്‍പ്പെടെ ജില്ലയിലെ സി പി എം നേതാക്കള്‍ മണിക്കൂറുകള്‍ക്കകം സ്ഥലത്തെത്തി സംഭവത്തെ അതിരൂക്ഷമായി അപലപിച്ചിരുന്നു. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇത്തരത്തില്‍ പരസ്യമായി രംഗത്തുവന്നിട്ടുമില്ല. വ്യാഴാഴ്ച മലയാലപ്പുഴയിലും ദുര്‍മന്ത്രവാദത്തിനും മറ്റും എതിരായി പ്രതികരിച്ചതും ഡി.വൈ.എഫ്.ഐ പ്രവർത്തകരായിരുന്നു. ആ സ്ഥാപനം പൂട്ടിക്കുകയും ചെയ്തു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് എല്ലാകാലത്തും സി പി എമ്മിന്റെ നിലപാട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും കെ പി ഉദയഭാനു പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *