ന്യൂഡല്‍ഹി: അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ അടിസ്ഥാന ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും ഒഴിവാക്കി.
51 മരുന്നുകള്‍ക്കാണ് ഇളവ് നല്‍കുന്നത്. നിലവില്‍ 10 ശതമാനം ഇറക്കുമതി തീരുവ ഈടാക്കിയിരുന്നു. ഇതാണ് നിര്‍ത്തലാക്കിയ്ത്. ചില ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് അഞ്ച് ശതമാനവും ഇറക്കുമതി തീരുവ ഈടാക്കിയിരുന്നു.
എന്നാല്‍ വ്യക്ത ഗത ഉപയോഗത്തനാണ് ഇളവ് ബാധക മാവുക എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.ഇതിനായി ആവശ്യക്കാര്‍ കേന്ദ്ര- സംസ്ഥാന ഹെല്‍ത്ത് സര്‍വീസിലോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അല്ലെങ്കില്‍ സിവില്‍ സര്‍ജന്‍ എന്നിവരില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ഉള്‍പ്പടെയുള്ള അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ നേരത്തെ പൂര്‍ണ്ണമായും ഒഴിവാക്കയിരുന്നു.
ഇതിനെ തുടര്‍ന്ന് മറ്റ് മരുന്നുകള്‍ക്കും ഒഴിവാക്കണമെന്ന നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി.അപൂര്‍വ രോഗങ്ങള്‍ക്കുള്ള ദേശീയനയം 2021 പ്രകാരമുള്ള പട്ടികയില്‍ ഉള്‍പ്പെട്ട രോഗങ്ങള്‍ക്കുള്ള മപുന്നുകള്‍ക്ക് 10 ലക്ഷം മുതല്‍ 20 കോടിവരെ ചിലവു വരുന്നവയാണ്.
കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. നടപടിയെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്വാഗതം ചെയ്തു.