പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തല്‍ ചുമതല തിരുവഞ്ചൂരിനും കെ.സി. ജോസഫിനും

ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സംഘടനാസംവി ധാനം ശക്തമാക്കാന്‍ കോണ്‍ഗ്രസ് ഉന്നതതല യോഗത്തില്‍ തീതൂമാനം. പുതുപ്പള്ളിയിലെ രണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിക്‌ളുടെ ചുമതല മുതിര്‍ന്ന നേതാ ക്കളായ തിരുവഞ്ചൂര്‍ രാധാകഷ്ണനും കെ.സി. ജോസഫിനുമായിരിക്കും.

മണ്ഡലത്തിലെ എട്ടും പഞ്ചായത്തുകളുടെയും ചുമതല മുന്‍ ഡി.സി.സി. പ്രസിഡന്റുമാര്‍ക്കും ജില്ലയിലെ കെ.പി.സി.സി. ഭാരവാഹികള്‍ക്കും നല്‍കും. സ്ഥാനാര്‍ഥി യെസംബന്ധിച്ച അഭിപ്രായം കടനം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ പാടില്ലന്ന കര്‍ശന നിര്‍ദേശമാണു

ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ കോണ്‍ഗ്രസ്തന്നെ വിപുലമായ കാര്യണ്യ പദ്ധതിക്ക് രൂപം നല്‍കും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇതുസംബന്ധിച്ച നിര്‍ദേശംവെച്ചത്. ഉമ്മന്‍ചാണ്ടി മുന്നോട്ടുവെച്ച ജീവകാരുണ്യമെന്ന ആശയം മുന്‍നിര്‍ത്തിയു ഉള്ള പദ്ധതിക്കാണ് രൂപം നല്‍കുക. വിശദാംശങ്ങള്‍ പ്രതിപ ക്ഷനേതാവ് വി.ഡി. സതീശന്‍ തയാറാക്കും.

വിപുലമായ കാരുണ്യപദ്ധതിക്ക് പാര്‍ട്ടിയുടെ അനുമതിയില്ലാതെ പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സ്മാരകസമിതികള്‍ രൂപവത്കരിക്കരുതെന്നും നിര്‍ദേശിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *