ചരിത്ര പ്രസിദ്ധമായ കോടതി വിധി മറ്റന്നാള്‍
തിരുവനന്തപുരം: തുമ്പ പള്ളിത്തുറ സ്വദേശിയും ദുബായില്‍ ജോലി നോക്കിയിരുന്ന എംബിഎ ബിരുദധാരിയുമായ റെയ്‌നര്‍ 2007 ഏപ്രില്‍ മാസം പതിനാറാം തിയതിയാണ് പള്ളിത്തുറ നിവാസിയായ ലൂമിനയെ വെള്ളയമ്പലം പള്ളിയില്‍ വെച്ച് കൃസ്തീയ മതാചാരപ്രകാരം ആയിരങ്ങളെ സാക്ഷി നിര്‍ത്തി വിവാഹം കഴിച്ചത്.
2010 ഒക്ടോബര്‍ എട്ടാം തിയതി നാട്ടില്‍ വന്നപ്പോള്‍ തന്റെ ഭാര്യ അന്യ പുരുഷനില്‍ നിന്നും ഗര്‍ഭിണിയാണന്ന് റയ്‌നര്‍ മനസ്സിലാക്കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ തന്റെ ഭാര്യ ലൂമിന നേമം നിവാസിയായ സനീഷ് എന്നയാളെ നേമം സബ് രജിസ്ട്രാര്‍ ഓഫീസ് മുഖാന്തിരം 13. 08 2010. ല്‍ കല്യാണം കഴിച്ചുവെന്ന് റെയ്‌നര്‍ മനസിലാക്കി.
ദാമ്പത്യ ജീവിതം നിലനിന്നിരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ആറു തവണയാണ് റെയ്‌നര്‍ ഭാര്യയായ ലൂമിനയെ ദുബായില്‍ വിസിറ്റിങ്ങ് കൊണ്ടു പോയത്. ഇതിനിടയില്‍ 40 പവനോളം സ്വര്‍ണാഭരണങ്ങളും റെയ്‌നര്‍ ലൂമിനയെ നല്‍കിയിട്ടുണ്ട്. ഒരു വിവാഹം കത്തോലിക്ക സമുദായിക അചാര പ്രകാരം നിലനില്‍ക്കവെ മറ്റൊരാളില്‍ നിന്നും ഗര്‍ഭണിയാകുകയും കല്യാണം കഴിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 494 വകുപ്പ് പ്രകാരവും സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരവും 7 വര്‍ഷം വരെ ശിക്ഷാര്‍ഹമുള്ള കുറ്റമാണ്.
ആദ്യ വിവാഹമാണന്ന് കള്ളസത്യവാങ്ങ്മൂലം നല്കിയാണ് ലൂമിന രണ്ടാമതും വിവാഹിതയായത് മീഡിയേഷന്‍ ചര്‍ച്ചകളില്‍ സ്വര്‍ണം തിരികെ നല്‍കാന്‍ ലൂമിന തയ്യാറായില്ല. തനിക്ക് നീതി കിട്ടുമെന്ന് ഭര്‍ത്താവ് മഹിതഭൂമിയോട് പറഞ്ഞു. എസ് ബിഐ ജീവനക്കാരിയാണ് ലൂമിന. റെയ്‌നര്‍ സമര്‍പ്പിച്ച കേസില്‍ അന്തിമവാദം പൂര്‍ത്തിയായിട്ടുണ്ട്. കേരള ചരിത്രത്തിലെ ആദ്യത്തെ വിധിന്യായം
മറ്റന്നാള്‍ ആറ്റിങ്ങല്‍ ജൂഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്റ്ററേറ്റ് സഫാ ഉസ്മാന്‍ വിധി പറയും.