കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു. കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, അസ്ഫാക് ആലത്തെ ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പിനെത്തിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ തെളിവെടുക്കാനാവാതെ പൊലീസ് മടങ്ങി. വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നിട്ടു കൂടി പൊലീസിന് ജനങ്ങളെ നിയന്ത്രിക്കാനായില്ല. പൊലീസ് വാ?ഹനം ജനങ്ങള്‍ തടഞ്ഞതോടെ പ്രതിയുമായി പൊലീസ് മടങ്ങുകയായിരുന്നു.
അതിനിടെ, ദൃക്‌സാക്ഷിയായ താജുദ്ദീന്‍ പ്രതികരണവുമായി രംഗത്തെത്തി. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് ആറ് വയസ്സുള്ള കുഞ്ഞിന്റെ കൈ പിടിച്ച് ഒരാള്‍ ആലുവ മാര്‍ക്കറ്റിന്റെ പിന്‍വശത്തേക്ക് പോവുന്നത് കണ്ടെന്ന് ചുമട്ട് തൊഴിലാളിയായ താജുദ്ദീന്‍. കുഞ്ഞിന്റെ കൈ പിടിച്ചിരുന്നത് കേസില്‍ പിടിയിലായ അസ്ഫാക് ആലം തന്നെയാണ്. എന്നാല്‍ സംശയം തോന്നിയതിനാല്‍ കുട്ടി ആരുടേതാണെന്ന് ചോദിച്ചെന്നും താജുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടി തന്റേതാണെന്ന് അസ്ഫാക് ആലം പറഞ്ഞതായും കുട്ടിയുടെ കയ്യില്‍ മിഠായി ഉണ്ടായിരുന്നെന്നും താജുദ്ദീന്‍ പറയുന്നു.
ഇന്നലെ വൈകുന്നേരമാണ് സംഭവം. കുട്ടിയുടെ കൈ പിടിച്ച് അസ്ഫാക് ആലത്തെ കാണുകയായിരുന്നു. കുട്ടി ആരുടേതാണെന്ന് ചോദിച്ചപ്പോള്‍ തന്റേതാണെന്ന് അയാള്‍ പറഞ്ഞു. ഇയാള്‍ക്കു പിറകെ രണ്ടു മൂന്നുപേര്‍ കൂടി മാര്‍ക്കറ്റിലേക്ക് പോയി. എന്നാല്‍ അവരെ കൃത്യമായി ഓര്‍മ്മയില്ല താജുദ്ദീന്‍ പറഞ്ഞു. കുട്ടിയെ കാണാതായെന്ന വാര്‍ത്ത കണ്ടതിന് പിറകെയാണ് താജുദ്ദീന്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുന്നത്.
പിന്നീട് പൊലീസെത്തി പരിശോധിച്ചു. സിസിടിവിയില്‍ കുട്ടിയുടെ കൈ പിടിച്ച് പോവുന്ന അസ്ഫാക് ആലത്തെ കണ്ടെങ്കിലും തിരിച്ച് കുട്ടിയെക്കൊണ്ട് പോവുന്നത് കണ്ടിരുന്നില്ല. എന്നാല്‍ ആദ്യത്തെ പരിശോധനയില്‍ മാര്‍ക്കറ്റില്‍ നിന്നും സൂചനയൊന്നും ലഭിച്ചിരുന്നില്ല. വീണ്ടും സംശയം തോന്നിയതിനെ തുടര്‍ന്നാണ് പൊലീസ് മാര്‍ക്കറ്റില്‍ പരിശോധന വീണ്ടും നടത്തിയത്. പരിശോധനയില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.