ഒരു മണ്ഡലങ്ങളിലും ബിജെപി പിറകോട്ട് പോകില്ല. പദവികള്‍ക്കു വേണ്ടിയല്ല ബിജെപിയിലേക്കെത്തിയത്. കോടിക്കണക്കിനു യുവാക്കളെ പോലെ നരേന്ദ്ര മോദിയുടെ വീക്ഷണത്തില്‍ താനും വിശ്വസിക്കുന്നെന്നും, ഇന്ത്യ ലോകത്തിനു മുന്നില്‍ മഹാശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും അനില്‍ ആന്റണി വ്യക്തമാക്കി.
ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ച ആദ്യ 67 വര്‍ഷം നടന്നതിലുമധികം വികസനകാര്യങ്ങളാണ് കഴിഞ്ഞ 9 വര്‍ഷം കൊണ്ട് നരേന്ദ്ര മോദി രാജ്യത്താകെ നടപ്പാക്കിയത്. അത്രയും വികസനമൊന്നും രാജ്യത്ത് മറ്റാരും നടപ്പാക്കിയിട്ടില്ല. രാജ്യത്ത് എല്ലായിടത്തും അദ്ദേഹം വികസനമെത്തിച്ചു. 2014ല്‍ 500 സ്റ്റാര്‍ട്ടപ്പായിരുന്നത് ഇന്ന് ഒരുലക്ഷത്തിലധികമായി. വിമാനത്താവളങ്ങള്‍ 74ല്‍നിന്ന് 150 ആയി ഉയര്‍ന്നു. റെയില്‍വെ ലൈനുകള്‍ കൂടുതല്‍ വൈദ്യുതീകരിക്കാനായി. വരും നാളുകളില്‍ ചുരുക്കം സമയത്തിനകം കൂടുതല്‍ വികസനം അദ്ദേഹം
നരേന്ദ്ര മോദിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ബിജെപിയിലെത്തിയത്. സ്ഥാനമാനങ്ങള്‍ ഒന്നും മോഹിച്ചിട്ടില്ല. മറ്റുകാര്യങ്ങളെല്ലാം പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടത്. പദവികള്‍ സംബന്ധിച്ചു മാധ്യമങ്ങളുടെ സൃഷ്ടിമാത്രമാണ് നടക്കുന്നത്. പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരുടെ പ്രചരണമാണ് നടക്കുന്നത്. സാങ്കല്‍പ്പിക ചോദ്യങ്ങളോട് മറുപടി പറയാനില്ല” അനില്‍ ആന്റണി പ്രതികരിച്ചു.