ആറ്റുകാൽ പൊങ്കാല കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ ഡ്രൈ ഡേ വേണം: ബെവ്കോ എംപ്ലോയീസ് സംഘ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ ഡ്രൈ ഡേ വേണമെന്നാവശ്യവുമായി ബെവ്കോ എംപ്ലോയീസ് സംഘ്. മാർച്ച് മൂന്നിന് നടക്കുന്ന ആറ്റുകാൽ പൊങ്കാല ദിനത്തിലെ തിരക്ക് പരിഗണിച്ച് ജില്ലയിലെ മുഴുവനുമുള്ള മദ്യശാലകൾക്ക് അവധി നൽകണമെന്നാണ് ആവശ്യം. അവധി ആവശ്യപ്പെട്ട് ബെവ്കോ തൊഴിലാളി സംഘടനയായ ബെവ്കോ എംപ്ലോയീസ് സംഘ് ബെവ്കോ എംഡിക്ക് കത്ത് നൽകിയിട്ടുണ്ട്. ആറ്റുകാൽ പൊങ്കാല ദിനത്തിൽ തിരുവനന്തപുരം നഗരസഭ പരിധിയിൽ ഡ്രൈ ഡേയാണ്. ഇത് തിരുവനന്തപുരം ജില്ല മുഴുവനും നൽകണമെന്നാണ് ആവശ്യം.