കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കടുവ കൊന്ന സംഭവം; പ്രതിഷേധിച്ച് നാട്ടുകാര്‍

മലപ്പുറം: ടാപ്പിംഗ് തൊഴിലാളിയെ വന്യജീവി കടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഏറെ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കര്‍ഷകര്‍ക്കെതിരെ ഉള്‍പ്പെടെ വന്യജീവികളുടെ ആക്രമണമുണ്ടാവുന്നത് സര്‍വ്വസാധാരണമാണെന്നും സ്ഥലത്ത് പ്രതിഷേധിച്ചു കൊണ്ട് നാട്ടുകാര്‍ പറഞ്ഞു. കാളികാവ് കരുവാകുണ്ട് പ്രദേശത്താണ് യുവാവിനു നേരെ ആക്രമണം ഉണ്ടായത്. യുവാവിനെ കൊന്നത് പുലിയല്ല, കടുവയാണ് എന്ന നി?ഗമനത്തിലാണ് വനംവകുപ്പ്. മുറിവുകളും മറ്റും പരിശോധിച്ചതിന് ശേഷമാണ് വനംവകുപ്പിന്റെ പ്രതികരണം.
അതേസമയം, എപി അനില്‍കുമാര്‍ എംഎല്‍എ സ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മൂന്ന് കുട്ടികളാണ് കൊല്ലപ്പെട്ട ?ഗഫൂറിനുള്ളത്. 10 ലക്ഷം രൂപ ധനസഹായം അല്ല വേണ്ടതെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വയനാട്ടില്‍ നിന്നും പാലക്കാട് നിന്നും മയക്കുവെടി സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. എല്ലാവരുടേയും സഹായം ഉണ്ടെങ്കില്‍ മാത്രമാണ് ഇത് നടക്കൂവെന്നും എംഎല്‍എ പറഞ്ഞു. മൂന്നുമാസം മുമ്പ് നിയമസഭയില്‍ അറിയിച്ചിട്ടുണ്ട്. കൂട് വെച്ചോ ക്യാമറ വെച്ചോ സര്‍ക്കാര്‍ നീക്കം നടത്തണം. സര്‍ക്കാരിന്റെ ശ്രദ്ധ കുറവാണ്. കടുവ സാന്നിധ്യം ഉണ്ടായെന്ന് അറിയിച്ചിട്ടും വേണ്ട രീതിയില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു. ?ഗഫൂറിന്റെ കുടുംബത്തിന് കൂടുതല്‍ പണം നല്‍കണമെന്നും മന്ത്രിയെ അറിയിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ പുലി കഴുത്തില്‍ പിടിച്ചു കൊണ്ടുപോയെന്ന് മറ്റൊരു തൊഴിലാളിയാണ് പറഞ്ഞത്. ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്നായിരുന്നു പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും വനംവകുപ്പും സ്ഥലത്തെത്തി അന്വേഷിക്കുകയായിരുന്നു. പരിശോധനയിലാണ് അഞ്ചു കിലോമീറ്റ ദൂരത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. വനാതിര്‍ത്ഥിയിലേക്ക് യാത്ര സൌകര്യമില്ലാത്തതിനാല്‍ കാല്‍നടയായാണ് പൊലീസും സംഘവും പോയത്. മൃതദേഹം വാഹനത്തില്‍ പുറത്തെത്തിച്ചു ആശുപത്രിയിലേക്ക് മാറ്റി.
ബില്ലുകളിലെ സമയപരിധി: സുപ്രീംകോടതിയോട് ചോദ്യങ്ങളുമായി രാഷ്ട്രപതി