സ്വാതന്ത്ര്യദിനഓഫറുമായി കൊച്ചി മെട്രോ; 15-ാം തീയതി പത്ത് രൂപക്ക് യാത്ര ചെയ്യാം

കൊച്ചി: രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. ആസാദി കാ അമൃത് മഹോത്സവത്തിനോടനുബന്ധിച്ച് യാത്രക്കാര്‍ക്കായി ‘ഫ്രീഡം ടു ട്രാവല്‍’ എന്ന പേരിലാണ് പുതിയ ഓഫര്‍ കെഎംആര്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ ആറു മുതല്‍ രാത്രി പതിനൊന്നുവരെ ഏത് സ്റ്റേഷനിലേക്കും പത്ത് രൂപക്ക് യാത്ര ചെയ്യാന്‍ സാധിക്കുമെന്നതാണ് ഓഫര്‍. ക്യൂആര്‍ ടിക്കറ്റുകള്‍ക്കും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും. യാത്രക്കാര്‍ക്കുള്ള സ്വാതന്ത്ര്യദിന സമ്മാനമാണ് ഈ ഓഫറെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

https://www.reporterlive.com/kerala/number-of-elephants-reducing-in-kerala-89414?infinitescroll=1

Leave a Reply

Your email address will not be published. Required fields are marked *