രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച വിധിയില്‍ നേട്ടം കോണ്‍ഗ്രസിനും കോട്ടം ബീജെപിക്കുമാണെന്ന് പ്രമുഖരുടെ വിലിരുത്തല്‍.ഭാരത് ജോഡോ യാത്രക്ക് ശേഷം ഉണ്ടായ മാറ്റം രാഹുല്‍ എന്ന നേതാവ് ഇന്ത്യയിലെ ജനങ്ങളുടെ മനസിലേക്കാണ് ചേക്കേറിയത് ചൂണ്ടികാട്ടിയാണ് വിലയിരുത്തലുകള്‍ വരുന്നത്.സൂറത്ത് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയുടെ വിധി രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. ഇതിന്റെ നേട്ടം രാഹുല്‍ ഗാന്ധിക്കാണ്. ചെറിയൊരു സംഭവത്തിന് ഇന്ത്യയിലെ ഒരു പ്രാദേശിക കോടതി രണ്ട് വര്‍ഷം തടവ് വിധിക്കുന്നത് രാജ്യത്താകമാനം ചര്‍ച്ച ചെയ്യപ്പെടുകയും കോടതി വിധികളുടെ നിലവാരത്തിന്റെ പ്രസക്തി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുമെന്നതില്‍ സംശയമില്ല.
രാഹുല്‍ ഗാന്ധി എന്ന നേതാവിന്റെ അടുത്ത നീക്കം എന്തെന്നത് രാജ്യം മുഴുവന്‍ നോക്കുന്നുണ്ട്. മാത്രമല്ല വിദേശ രാജ്യങ്ങളിലടക്കം ഈ കോടതി വിധി ചര്‍ച്ച ചെയ്യപ്പെടുമെന്നതില്‍ സംശയമില്ല.
ഈ സംഭവത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ വളരെ വേഗം അയോഗ്യനാക്കാനുള്ള നീക്കവുംലോക്്സഭയില് നടക്കുന്നുണ്ട്. അതേ സമയം രാഹുലിനെതിരായ വിധി ബിജെപിയുടെ അറിവോടെ കരുതിക്കൂട്ടിയുള്ളതാമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് .
രാഹുലിനെതിരെ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച ബിജെപി എം.പി പൂര്‍ണേഷ് മോദി വിചാരണ നിര്ത്തിവെക്കമമെന്നഭ്യര്ഥിച്ച് ഏതാനും നാള് മുന്‍പ് ഗുജുറാത്ത് ഹൈക്കോടതിയിലെത്തിയിരുന്നു.
എന്നാല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പുതിയ ജഡ്ജി വന്നതിന് പിന്നാലെ ഹൈക്കോടതിയിലെ അപേക്ഷ പിന്‍വലിച്ചു. രാഹുലിനെതിരായ കേസ് പുതിയ മജിട്രേറ്റ് പരിണിക്കാന്‍ വേണ്ടിയായിരുന്നു വെന്നും അന്നേ ആരോപണമുണ്ടായിരുന്നു.
രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കോടതി വിധിക്കെതിരെ ആം ആദ്മി പാര്‍ട്ടിയും സമാജ്വാജി പാര്‍ട്ടിയും രംഗത്ത് വന്നത് ബിജെപിക്ക് വല്ലായ്മയുണ്ടാക്കുന്നുണ്ട്. പ്രതിപക്ഷ അനൈക്യത്തിന് രാഹുലിനെ ഉപയോഗിക്കുകയാണെന്ന ബിജെപി തന്ത്രത്തിനാണ് കോട്ടമുണ്ടാകുന്നത്.
എന്നാല്‍ മേല്‍ക്കോടതി കീഴ് കോടതിവിധി സ്റ്റേ ചെയ്യാനാണ് സാധ്യത. അങ്ങനെ വന്നാല്‍ അത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും. പ്രധാനമന്ത്രിയൊഴികെ രാഹുലിന്റെ വിവാദ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ട രണ്ട് പേരും അഴിമതിക്കേസുകളില്‍ രാജ്യം വിട്ടവരാണ്.ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ആ ചരിത്രം വീണ്ടും ചര്‍ച്ചയാക്കാന്‍ രാഹുലിനെതിരെയുള്ള കേസ് സഹായകമായെന്നു ബിജെപി സങ്കടപ്പെടുന്ന സാഹചര്യമാവും വിധി സ്റ്റേ ചെയ്താല്‍ ഉണ്ടാവുക.