കൊല്ലപ്പെട്ട രക്തസാക്ഷികളോടും കുടുംബത്തോടും ഇന്ത്യന്‍ സൈന്യം നീതി പുലര്‍ത്തി: എ കെ ആന്റണി

പഹല്‍ഗാമില്‍ ക്രൂരമായി കൊല്ലപ്പെട്ട രക്തസാക്ഷികളോടും കുടുംബത്തോടും ഇന്ത്യന്‍ സൈന്യം നീതി പുലര്‍ത്തിയെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. ധീരരായ ഇന്ത്യന്‍ സൈന്യത്തിനും ജവാന്മാര്‍ക്കും ബിഗ് സല്യൂട്ട് നല്‍കുകയാണ്. ഭീകരര്‍ക്കെതിരായ ഏത് നടപടിക്കും രാജ്യം ഒറ്റക്കെട്ടാണ്. അതുകൊണ്ടുതന്നെ ഭീകരതയ്‌ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍പ് ഉണ്ടാകാത്ത നിലയില്‍ ടൂറിസം തകര്‍ന്നിട്ടും കാശ്മീര്‍ ജനങ്ങളിലെ മഹാ ഭൂരിപക്ഷം ആളുകളും ഭീകരതയ്‌ക്കെതിരെ ഇന്ത്യന്‍ സൈന്യത്തിനൊപ്പം നില്‍ക്കുന്നതില്‍ അഭിമാനമുണ്ട്. ഇതൊരു തുടക്കം മാത്രമാണ്.

പാക് സൈന്യത്തിന്റെ തൊട്ട് പിറകിലുള്ള അതിര്‍ത്തിയിലെ ഭീകകരുടെ ക്യാമ്പുകളെ ഇന്ത്യന്‍ സൈന്യം തുടച്ച് നീക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്. പക്ഷെ എപ്പോള്‍ എങ്ങിനെ വേണം എന്നുള്ളത് സൈന്യത്തിന്റെ തീരുമാനമാണെന്നും തുടക്കം നന്നായി ഇന്ത്യയ്‌ക്കൊപ്പം ലോക മനസാക്ഷി കൂടെയുണ്ട് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ സൈന്യം രാഷ്ട്രം ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും എന്ത് ത്യാഗം സഹിച്ചും വിജയിപ്പിക്കാനായി പോരാടുമെന്ന് തനിക്ക് ഉറപ്പുണ്ട്. രാജ്യം ഒറ്റകെട്ടായി നില്‍ക്കേണ്ട സമയത്ത് ഒരു വിവാദങ്ങള്‍ക്കും സ്ഥാനമില്ല എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *