രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ക്ഷേത്രദര്‍ശനം നടത്താനുള്ള തീരുമാനം ഒഴിവാക്കിയതായി സൂചന. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. അതിന്റെ ഭാഗമായിട്ടായിരുന്നു മെയ് 19 ന് നടത്തുന്ന ശബരിമല ദര്‍ശനം.
ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോള്‍ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 18, 19 തീയതികളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ദേവസ്വം ബോര്‍ഡ് ഒഴിവാക്കിയിട്ടുണ്ട്. മെയ് 14നാണ് ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്.