മാധ്യമങ്ങള്‍ക്കും പിവി അൻവറിനും വിവരങ്ങള്‍ നൽകി; രണ്ട് എസ്ഒജി കമാന്‍ഡോ ഹവിൽദാര്‍മാര്‍ക്ക് സസ്പെന്‍ഷൻ

മലപ്പുറം: മാധ്യമങ്ങള്‍ക്കും പി വി അന്‍വറിനും വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് രണ്ട് എസ്ഒജി കമാന്‍ഡോ ഹവില്‍ദാര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം അരിക്കോട് ക്യാമ്പിലെ കമാന്‍ഡോ ഹവില്‍ദാര്‍മാരായ പയസ് സെബാസ്റ്റ്യന്‍, മുഹമ്മദ് ഇല്യാസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ നൽകിയെന്നാരോപിച്ച് രണ്ട് എസ്ഒജി കമാൻഡോ ഹവിൽദാർമാർക്ക് സസ്പെൻഷൻ. മലപ്പുറം അരിക്കോട് ക്യാമ്പിലെ കമാൻഡോ ഹവിൽദാർമാരായ പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

അരിക്കോട് ക്യാമ്പില്‍ ഹവില്‍ദാര്‍ വിനീത് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാധ്യമങ്ങള്‍ക്കും ഒരു ഉന്നത രാഷ്ട്രീയ നേതാവിനും വിവരങ്ങള്‍ നല്‍കിയെന്ന് കണ്ടെത്തിയാണ് നടപടി. പി വി അന്‍വര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എസ്ഒജിയുടെ പ്രവര്‍ത്തനങ്ങള്‍ തെറ്റായി പ്രചരിക്കാന്‍ ഇടയായെന്നും കണ്ടെത്തല്‍. വിശദ അന്വേഷണം നടത്താന്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് സജീഷ് ബാബുവിനെ ചുമതലതപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15നാണ് അരീക്കോട്ടെ എസ് ഒ ജി ക്യാമ്പില്‍ ഹവില്‍ദാര്‍ വിനീത് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *