രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞു; ഇന്നസെന്റിന്റെ നില അതീവ ഗുരുതരം

നടന് ഇന്നസെന്റിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഇ എം ഒ (എക്സ്ട്രകോര്പോറിയല് മെംബ്രേന്‍ ഓക്സിജനേഷന്) പിന്തുണയോടെയാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നത്.
രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞിട്ടുണ്ടെന്നും കൃത്രിമ ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്നും ആശുപത്രിയില്‍ നിന്ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്.