26ാമത് രാജ്യാന്തരചലച്ചിത്രമേളയ്ക്ക് 18 ന് തിരുവനന്തപുരത്ത് തുടക്കമാകും. എട്ടു ദിവസം നീണ്ടു നില്ക്കുന്ന മേളയില്‍15 തിയേറ്ററുകളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദര്ശിപ്പിം. പതിനായിരത്തോളം ഡെലിഗേറ്റുകള്‍ക്ക് മേളയില്‍ പങ്കെടുക്കാന്‍ പാസ് അനുവദിക്കും. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായി തിയറ്ററുകളിലെ എല്ലാ സീറ്റുകളിലും പ്രതിനിധികള്‍ക്ക് അനുവദിക്കും. അന്താരാഷ്ട്ര മത്സരവിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ ,ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉള്‍പ്പടെ എഴു പാക്കേജുകള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന പാക്കേജുമുണ്ട്. ആഭ്യന്തര സംഘര്‍ഷം കാരണം സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാന്, ബര്‍മ്മ ,കുര്‍ദിസ്ഥാന്‍ എന്നി രാജ്യങ്ങളിലെ സിനിമകള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. .അന്തരിച്ച മഹാനടന് നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് മേള ഇത്തവണ നടക്കുന്നതെന്ന് ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി അജോയ് അറിയിച്ചു.