ഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും. രണ്ടു വര്‍ഷത്തിന് ശേഷം വിമാന സർവ്വീസുൾ ആരംഭിക്കുന്നത്. സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ തിരുവനന്തപുരത്ത് നിന്നുളള സര്‍വീസുകള്‍ 540 ആയി ഉയര്‍ന്നു . ഉപാധികളോടെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഏവിയേഷന്‍ അറിയിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2020 മാര്‍ച്ച് 23നാണ് കേന്ദ്ര സര്‍ക്കാര്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.വിമാന സര്‍വീസ് നടത്തുന്നതിനായി മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന എയര്‍ ബബിള്‍ ക്രമീകരണം റദ്ദാക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചിരുന്നു. 2020 ജൂലൈ മുതല്‍ 37 രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും എയര്‍ബബിള്‍ ക്രമീകരണത്തിലൂടെ വിമാന സര്‍വീസ് നടത്തിയിരുന്നു. അന്ന് എയര്‍ ബബിള്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത് വിമാനക്കമ്ബനികളുടെ ലാഭത്തെ ബാധിച്ചിരുന്നു.
സര്‍വീസ് നടത്തുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ പാലിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രം ആലോച്ചിരുന്നു. എന്നാല്‍ കൊവിഡ് മൂന്നാം തരംഗവും ഒമിക്രോണും വര്‍ധിച്ചു വന്നതോടെ സര്‍വീസ് പുനരാരംഭിക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു