ഇസ്രയേൽ- അമേരിക്ക സൈനിക നീക്കത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു, കനത്ത വില നൽകേണ്ടിവരുമെന്ന് ഇറാൻ

ഇസ്രയേൽ- അമേരിക്ക സൈനിക നീക്കത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്റെയും അവകാശവാദങ്ങൾക്ക് പിന്നാലെ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചു. ആയത്തുള്ള ഖമനെയിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടു.

ഇറാനിലെ തസ്‌നീം, ഫാർ തുടങ്ങിയ വാർത്താ ഏജൻസികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്റും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുശേഷമാണ് ഇറാൻ മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഇറാൻ ടിവിയും ഖമനെയിയുടെ മരണം സ്ഥിരീകരിച്ചു. അതേസമയം, ഇതുവരെ പ്രതീക്ഷിക്കാത്ത കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക താവളങ്ങളാണ് ഇറാൻ്റെ ലക്ഷ്യം. അതേസമയം, പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകുന്നതുവരെ ആക്രമണം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.