ശ്രീലങ്കന്‍ തുറമുഖത്തേക്ക് അണയാന്‍ അനുവാദം തേടി ഇറാന്‍ യുദ്ധക്കപ്പല്‍

ശ്രീലങ്കന്‍ തുറമുഖത്തേക്ക് അണയാന്‍ അനുവാദം തേടി ഇറാന്‍ യുദ്ധക്കപ്പല്‍. ഇറാന്റെ രണ്ടാമത്തെ യുദ്ധക്കപ്പല്‍ ശ്രീലങ്കന്‍ സമുദ്ര അതിര്‍ത്തിയിലേക്ക് നീങ്ങിയതായി ശ്രീലങ്ക. കപ്പലിന് ആക്രമണ ഭീഷണി നേരിടുന്നുണ്ടെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ വക്താവും മന്ത്രിയുമായ നളിന്ദ ജയതിസ അറിയിച്ചു.
കപ്പലില്‍ നൂറിലധികം നാവികര്‍ ഉണ്ട്. കപ്പലില്‍ ഉള്ളവരുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികളെ കുറിച്ച് ആലോചിക്കുന്നുണ്ട്. കപ്പല്‍ അടിയന്തര സഹായം തേടിയതായും ശ്രീലങ്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഐറിസ് ദേനക്ക് ശേഷം ശ്രീലങ്കന്‍ സമുദ്ര അതിര്‍ത്തിയിലേക്ക് എത്തുന്ന രണ്ടാമത്തെ ഇറാന്‍ യുദ്ധക്കപ്പലാണ്
ശ്രീലങ്കയ്ക്ക് സമീപമുള്ള ഒരു ഇറാനിയന്‍ കപ്പല്‍ അടിയന്തര തുറമുഖ സന്ദര്‍ശനം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ശ്രീലങ്കന്‍ എംപി നമല്‍ രാജപക്‌സെ വ്യാഴാഴ്ച പറഞ്ഞു. ”മറ്റൊരു ഇറാനിയന്‍ കപ്പല്‍ ശ്രീലങ്കയുടെ പ്രാദേശിക ജലാതിര്‍ത്തിക്ക് തൊട്ടുപുറത്ത് ഉണ്ടെന്ന് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടിയന്തര തുറമുഖ സന്ദര്‍ശനത്തിനായി സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. എന്നിരുന്നാലും, സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്,” എംപി നമല്‍ രാജപക്‌സെ എക്സില്‍ കുറിച്ചു.