മുഖ്യമന്ത്രിയെ കുടുക്കാൻ ഐസക്ക് ശ്രമിക്കുന്നു:ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം :മുഖ്യമന്ത്രിയെ കുടുക്കാൻ ഐസക്ക് ശ്രമിക്കുന്നു ചെറിയാൻ ഫിലിപ്പ്കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൂടി കുടുക്കാനാണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക് ശ്രമിക്കുന്നത്.കിഫ്ബിയുടെ തീരുമാനങ്ങളിൽ ഉത്തരവാദിത്വം മുഖ്യമന്ത്രി ചെയർമാനായ ബോർഡിനാണെന്നും വൈസ് ചെയർമാനായിരുന്ന തനിക്ക് മാത്രമല്ലെന്നുമാണ് തോമസ് ഐസക്കിന്റെ വാദം. തന്നെ ചോദ്യം ചെയ്യുന്നതിനു മുമ്പ് മുഖ്യമന്ത്രിയെ ഇ.ഡി. ചോദ്യം ചെയ്യണമെന്നാണ് ഐസക് പറഞ്ഞതിന്റെ അർത്ഥം.

മസാല ബോണ്ടിന്റെ കാര്യത്തിൽ വിദേശനാണ്യ വിനിമയ ചട്ടലംഘനമുണ്ടോ എന്ന ചോദ്യത്തിനു പുറമേ, ബോണ്ടിലൂടെ ലഭിച്ച പണം എന്തിനൊക്കെയാണ് വിനിയോഗിച്ചതെന്ന കാര്യത്തിൽ മറുപടി പറയേണ്ടതു് അന്നത്തെ ധനമന്ത്രിയാണ്.നാഷണൽ ഹെറാൾഡ് കേസിൽ ഇ.ഡി. ക്കു മുമ്പാകെ ഹാജരാവുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയരാവുകയും ചെയ്ത സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും മാതൃകയാണ് തോമസ് ഐസക് പിന്തുടരേണ്ടതു്. നിയമ ലംഘനമോ ക്രമക്കേടോ ഇല്ലെങ്കിൽ ഇ.ഡി.യെ അഭിമുഖീകരിക്കാൻ തോമസ് ഐസക്ക് ഭയപ്പെടേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *