ഐ​എ​സ്എ​ല്‍ ആ​ദ്യ​പാദ സെ​മി​യി​ല്‍ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ഇ​ന്ന് ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​ക്കെ​തി​രേ

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കേ​ര​ള​ബ്ലാ​സ്റ്റേ​ഴ്‌​സ് സെ​മി ഫൈ​ന​ലി​നി​റ​ങ്ങു​ന്നു. ക​രു​ത്ത​രാ​യ ജം​ഷ​ഡ്പു​ർ എ​ഫ്‌​സി​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൻറെ എ​തി​രാ​ളി​ക​ൾ രാ​ത്രി 7.30നാ​ണ് മ​ത്സ​രം. 15നാ​ണ് ഇ​രു ടീ​മു​ക​ളും ത​മ്മി​ലു​ള്ള ര​ണ്ടാം പാ​ദ സെ​മി പോ​രാ​ട്ടം.

2021 – 2022 സീ​സ​ൺ ലീ​ഗ് വി​ന്നേ​ഴ്സ് ഷീ​ൽഡ് സ്വ​ന്ത​മാ​ക്കി​യ ടീ​മാ​ണ് ഇ​രു​മ്പ് സം​ഘ​മാ​യ ജം​ഷ​ഡ്പു​ർ എ​ഫ്സി. ലീ​ഗ് റൗ​ണ്ടി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ ര​ണ്ട് ത​വ​ണ നേ​രി​ട്ടെ​ങ്കി​ലും ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യം നേ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ആ​ദ്യ പാ​ദ​ത്തി​ൽ 1 – 1 സ​മ​നി​ല​യാ​യി​രു​ന്നു ഫ​ലം, ര​ണ്ടാം പാ​ദ​ത്തി​ൽ 3 – 0ന് ​ജം​ഷ​ഡ്പു​ർ ജ​യം ആ​ഘോ​ഷി​ച്ചു.ഈ ​സീ​സ​ൺ ഐ​എ​സ്എ​ൽ സെ​മി​യി​ൽ എ​വേ ഗോ​ളി​ൻറെ അ​നു​കൂ​ല്യം ഇ​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ മു​ഴു​വ​ൻ ക​രു​ത്തു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് ജം​ഷ​ഡ്പു​ർ എ​ഫ്സി​ക്കെ​തി​രാ​യ ആ​ദ്യ പാ​ദ സെ​മി​യി​ൽ ഇ​റ​ങ്ങാ​നാ​ണ് സാ​ധ്യ​ത.

ര​ണ്ട് മ​ത്സ​ര വി​ല​ക്ക് ക​ഴി​ഞ്ഞ് പ്ര​തി​രോ​ധ താ​രം ഹ​ർമ​ൻജോ​ത് ഖ​ബ്ര​യും പ​രു​ക്കി​ൽനി​ന്ന് മു​ക്ത​മാ​യ ജീ​ക്സ​ണും നി​ഷു​വും ഇ​ന്നു ക​ളി​ക്കും. ഗോ​ൾ വ​ല​യ്ക്ക് മു​ന്നി​ൽ ആ​രി​റ​ങ്ങും എ​ന്ന ചോ​ദ്യം അ​പ്ര​സ​ക്തം. കാ​ര​ണം, പ്ര​ഭ്സു​ഖ​ൻ സിം​ഗ് ഗി​ൽ അ​ല്ലാ​തെ നി​ല​വി​ൽ മ​റ്റൊ​രു താ​രം ബ്ലാ​സ്റ്റേ​ഴ്സി​ൻറെ ഗ്ലൗ ​അ​ണി​യി​ല്ല. 17 മ​ത്സ​ര​ങ്ങ​ളി​ൽ ആ​റ് ക്ലീ​ൻ ഷീ​റ്റാ​ണ് ഗി​ല്ലി​നു​ള്ള​ത്. 2021 – 2022 സീ​സ​ൺ ലീ​ഗ് റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ എ​ഫ്സി ഗോ​വ​യ്ക്കെ​തി​രേ 4 – 4 സ​മ​നി​ല ബ്ലാ​സ്റ്റേ​ഴ്സ് വ​ഴ​ങ്ങി​യ​തോ​ടെ ഗോ​ൾഡ​ൻ ഗ്ലൗ ​പു​ര​സ്‌​കാ​ര​ത്തി​നു​ള്ള പോ​രാ​ട്ട​ത്തി​ൽ ഗി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു എ​ന്ന​തും ശ്ര​ദ്ധേ​യം. ഗോ​വ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നു മു​മ്പ് വ​രെ ഗി​ൽ ആ​യി​രു​ന്നു ഗോ​ൾഡ​ൻ ഗ്ലൗ ​പു​ര​സ്‌​കാ​ര​ത്തി​നു​ള്ള പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്.
ജം​ഷ​ഡ്പു​ർ എ​ഫ്സി​യു​ടെ മ​ല​യാ​ളി ഗോ​ളി​യാ​യ ടി.​പി. ര​ഹ​നേ​ഷ് ആ​ണ് നി​ല​വി​ൽ ഗോ​ൾഡ​ൻ ഗ്ലൗ ​പു​ര​സ്‌​കാ​ര​ത്തി​നു​ള്ള പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. ബ്ലാ​സ്റ്റേ​ഴ്സ്-​ജം​ഷ​ഡ്പു​ർ പോ​രാ​ട്ടം ഗോ​ൾഡ​ൻ ഗ്ലൗ​വി​നു​ള്ള ര​ണ്ട് ഗോ​ളി​മാ​ർ ത​മ്മി​ലു​ള്ള കൊ​മ്പു​കോ​ർക്ക​ൽ കൂ​ടി​യാ​ണെ​ന്ന​തും വാ​സ്ത​വം. 85.26 മി​നി​റ്റ് ആ​ണ് ര​ഹ​നേ​ഷ് വ​ഴ​ങ്ങു​ന്ന ഓ​രോ ഗോ​ളും ത​മ്മി​ലു​ള്ള സ​മ​യ ദൈ​ർഘ്യം. ഗി​ല്ലി​ൻറേ​ത് 76.53ഉം.​

Leave a Reply

Your email address will not be published. Required fields are marked *