ഇസ്രായേല്‍ സൈന്യം ലെബനന് തുരങ്കങ്ങളില്‍ പ്രവേശിച്ചു

ബെയ്റൂട്ട്: തെക്കന്‍ ലെബനന് പിടിച്ചെടുക്കുന്നതിന്റെ മുന്നോടിയായി ഇസ്രായേല്‍ സൈന്യം തുരങ്കങ്ങളില്‍ പ്രവേശിച്ചു കരയുദ്ധം ആരംഭിച്ചു. അതേസമയം ഗ്രൗണ്ട് ഓപ്പറേഷന് നടത്തണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നാണ് ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ പറയുന്നത്. സൈന്യം നുഴഞ്ഞ് കയറ്റം ആരംഭിച്ചതായി രഹസ്യ കേന്ദ്രങ്ങളെ ഉദ്ധരിച്ചു അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഗ്രൗണ്ട് ഓപ്പറേഷന്റെ സാധ്യത തിരയുകയാണ് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ ഡി എഫ് ) . ഐഡിഎഫ് നോര്‍ത്ത് കമാന്‍ഡര്‍ സൈനിക നടപടിക്ക് തയ്യാറായിരിക്കാന്‍ സൈന്യത്തിനു മുന്നറിയിപ്പ് നല്‍കിയതായി അറിയുന്നു.
ഹിസ്ബുള്ള പ്രിവന്റ്റീവ് സെക്യൂരിറ്റി യൂണിറ്റിന്റെ സെന്‍ട്രല്‍ കൗണ്‍സില്‍ മുതിര്‍ന്ന അംഗം നബീല്‍ ക്വൗക്ക് കൊല്ലപ്പെട്ടു. ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. തെക്കന്‍ ലെബനന്, സെന്‍ട്രല്‍ ബെയ്റൂട്ട് എന്നിവിടങ്ങളില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുള്‍ സതേണ്‍ കമാന്‍ഡര്‍ അലി കാറാക്കി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. നസ്രള്ളക്കൊപ്പം കാറാക്കിയും കൊല്ലപ്പെട്ടതായാണ് ഇപ്പോഴത്തെ വിവരം. ലെബനനിലെ ഹമാസ് നേതാവ് ഫത്തേ ഷെരീഫ് അമീന് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ലെബനനിലെ പാലസ്തീന് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നവരെ ഏകോപിപ്പിക്കുന്ന നേതാവായിരുന്നു അമീന്.