ഇസ്രയേല്‍ സേന ടാങ്കറുമായി ഇരച്ചുകയറി; ഗസയില്‍ 150 പേര്‍ കൊല്ലപ്പെട്ടു

ഗസയിലേക്ക് ഇസ്രയേല്‍ സേന ടാങ്കറുകളുമായി ഇരച്ചുകയറി. 150 ഓളം പേര്‍ കൊല്ലപ്പെട്ടു. ഖത്തറില്‍ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ച നടക്കുകയാണ്. ഇസ്രയേലിനെതിരെ ആക്രമണ ഭീഷണിയുമായി ഹൂതികള്‍ വീണ്ടും രംഗത്തുവന്നു.
ഗാസയുടെ വടക്കും തെക്കും സേനയെ ഇറക്കിയുള്ള ആക്രമണം ഇസ്രയേല്‍ നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ച മാത്രം 464 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ആശുപത്രികളെല്ലാം പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. ആകെയുണ്ടായിരുന്ന ഇന്തൊനീഷ്യന്‍ ഹോസ്പിറ്റലും കഴിഞ്ഞ ദിവസങ്ങളിലെ ഇസ്രയേല്‍ ആക്രമണത്തോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനായുള്ള സമ്മര്‍ദം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം. ഇസ്രയേല്‍ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ 20 ലക്ഷത്തിലധികം ആളുകള്‍ പാര്‍ക്കുന്ന ഗാസയിലേക്ക് ഭക്ഷണമോ വെള്ളമോ ഇന്ധനമോ മറ്റ് അവശ്യസാധനങ്ങളോ എത്തുന്നില്ല. 2023 ഒക്ടോബര്‍ ഏഴിനുശേഷം ഗാസയില്‍ 53,339 പേരാണ് കൊല്ലപ്പെട്ടത്.