പ്രയാഗ്രാജിലെ മഹാകുംഭമേളയില്‍ വെച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍ ജുന അഘാഡ മഹാമണ്ഡലേശ്വര്‍ സ്വാമി അദ്വേശാനന്ദ ഗിരിയെ സന്ദര്‍ശിച്ചു. ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്ത ശേഷമാണ് ചെയര്‍മാന്‍ സ്വാമിജിയെ സന്ദര്‍ശിച്ചത്. ഒരു മില്യന്‍ നാഗ സന്യാസിമാരുടെ പരമാചാര്യനും ഹിന്ദു ധര്‍മ്മചാര്യസഭയുടെ അദ്ധ്യക്ഷനുമാണ് മഹാമണ്ഡലേശ്വര്‍ അദ്വേശാനന്ദ . ഭാരതത്തിന്റെ ജ്ഞാന പാരമ്പര്യത്തെ കുറിച്ചും ഭാരതം വീണ്ടും വിശ്വഗുരുവായിതിരാന്‍ ആദ്ധ്യാത്മിക മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. കുംഭമേളയോടനുബന്ധിച്ച് ശിക്ഷാസംസ്‌കൃതി ഉത്ഥാന്‍ ന്യാസ് സംഘടിപ്പിച്ച ജ്ഞാനമഹാകുംഭയുടെ സമാപന സഭയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഡോ. വി നാരായണന്‍. തുടര്‍ന്ന് അദ്ദേഹം പ്രയാഗ് രാജ് എംഎന്‍ഐടിയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കുംഭ നഗരിയിലെ സെക്ടര്‍ എട്ട് കേന്ദ്രമായി ജ്ഞാനമഹാകുംഭയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം സ്വദേശിയായ അരുണും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു.
![](https://mahithabhumi.com/wp-content/uploads/2025/02/WhatsApp-Image-2025-02-13-at-9.17.12-PM-1024x720.jpeg)