മൈക്കിന്റെ തകരാറല്ല, ആരും ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കിയിട്ടുമില്ല എന്നു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

കന്റോണ്‍മെന്റ് പൊലീസ് മൈക്ക് കേസിലെ വിവാദം അവസാനിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ കെപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടയില്‍ മൈക്ക് ചൂളംവിളിച്ചതിനു (ഹൗളിങ്) സ്വമേധയാ എടുത്ത കേസില്‍ നിന്നാണ് പൊലീസ് തലയൂരിയത്.
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 3 ല്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയത്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ തുടര്‍നടപടി കോടതിയെ അറിയിക്കുന്നതിന്റെ ഭാഗമായി, കേസുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന റിപ്പോര്‍ട്ട് പൊലീസ് നല്‍കിയതിനാല്‍ സ്വാഭാവികമായി നടപടികള്‍ അവസാനിക്കും. മുഖ്യന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്കില്‍ ചൂളംവിളി കേട്ടത് പൊതുസുരക്ഷയ്ക്കു ഭീഷണിയാണെന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.