ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നിരന്തരം കലഹിച്ച ഗവര്‍ണര്‍ എന്ന നിലയില്‍ ജഗ്ദീപ് ധന്‍കര്‍ ശ്രദ്ധനേടിയിരുന്നു. നേരത്തെ ധന്‍കറെ ഗവര്‍ണര്‍ സ്ഥാനത്തു നീക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ എംപി സുകേന്ദു ശേഖര്‍ റായ് രാജ്യസഭയില്‍ പ്രമേയമവതരിപ്പിച്ചിരുന്നു. ഗവര്‍ണറുമായുളള ശീതസമരം കടുത്തിരിക്കെ മമത ബാനര്‍ജി തനിക്ക് പെങ്ങളെപ്പോലെയാണെന്ന വാദവുമായി ജഗ്ദീപ് ധന്‍കര്‍ തന്നെ രംഗത്തുവന്നിരുന്നു. മമതയുമായി ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ടെന്നും അപ്പോഴൊക്കെ താന്‍ ഭരണഘടന പരിധിക്കപ്പുറം ഒന്നും ചെയ്തിട്ടില്ലെന്നും അന്ന് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞിരുന്നു.