ജഗദീപ് ധന്‍കര്‍ ആരുടെയും ഫോണ്‍ എടുക്കുന്നില്ല; കെസി വേണുഗോപാല്‍

ഉപരാഷ്ട്രപതി പദവിയില്‍ നിന്നുള്ള ജഗദീപ് ധന്‍കറിന്റെ രാജി അസാധാരണ സംഭവമെന്ന് കെസി വേണുഗോപാല്‍. ചരിത്രത്തില്‍ ആദ്യമായാണ് കാലാവധിക്ക് മുന്‍പ് ഉപരാഷ്ട്രപതി രാജിവെക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് ബോധ്യപ്പെടാത്ത അവസ്ഥയാണ്. ജഗദീപ് ധന്‍കര്‍ ആരുടെയും ഫോണ്‍ എടുക്കുന്നില്ല. അദ്ദേഹത്തിന് എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം പറയുന്നത് വരെ കാത്തിരിക്കാമെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ധന്‍കറിന്റെ അപ്രതീക്ഷിത രാജി. ആരോഗ്യപരമായ കാരണങ്ങളും വൈദ്യോപദേശവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അഭിസംബോധന ചെയ്ത കത്തില്‍ അറിയിച്ചത്.അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പറഞ്ഞ ജ?ഗ്ദീപ് ധന്‍കര്‍ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, എല്ലാം പാര്‍ലമെന്റം?ഗങ്ങള്‍ക്കും നന്ദി പറഞ്ഞു.
ഉപരാഷ്ട്രപതി പദവിയില്‍ നിന്ന് രാജിവെച്ച ജഗദീപ് ധന്‍കറിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നത്. ഉപരാഷ്ട്രപതിയടക്കം സുപ്രധാന പദവികള്‍ വഹിക്കാന്‍ ധന്‍കറിന് അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം ആരോഗ്യവാനായി ഇരിക്കട്ടെ എന്നും മോദി ആശംസിച്ചു. സമൂഹമാധ്യമമായ എക്സിലാണ് പോസ്റ്റ് പങ്കുവെച്ചത്. ജഗദീപ് ധന്‍കറിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ചു.