ജയില്‍ മേധാവി ഡി.ജി.പി സുധേഷ് കുമാറിനെ സസ്പെൻറ് ചെയ്യുമെന്ന് സൂചന ? ടോമിന്‍ തച്ചങ്കരി,    എസ്.ശ്രീജിത്ത് തുടക്കിയവരെ  കുടുക്കാൻ നീക്കം നടത്തി ; ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്ത്

തിരുവനന്തപുരം: ജയില്‍ മേധാവി ഡി.ജി.പി: സുധേഷ് കുമാറിനെ സസ്പെപെൻറ് ചെയ്യും. സീനിയര്‍ ഡി.ജി.പിയായ സുധേഷ് കുമാർ വിജിലന്‍സ് ഡയറക്ടറായിരിക്കെ സഹപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുത്തിരുന്നു.സുധേഷ് കുമാറിന്റെ മകള്‍ ഡൈവർ ഗവാസ്‌കറിനെ മര്‍ദിച്ച കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് എസ്.പി.പ്രശാന്തന്‍ കാണിയെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം നടത്തി, ഈ കേസില്‍ സുധേഷിന് അനുകൂല നിലപാട് എടുത്തില്ലെന്ന കാരണത്താല്‍ അന്നു ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന എ.ഡി.ജി.പി. ടോമിന്‍ തച്ചങ്കരിക്കെതിരായ വിജിലന്‍സ് കേസ് അനിശ്ചിതമായി നീട്ടി കൊണ്ടു പോയി അദ്ദേഹത്തിന് ലഭിക്കേണ്ട ഡി ജി പി പദവി ലഭിക്കാതിരിക്കാൻ കരുനീക്കം നടത്തി. എ.ഡി.ജി.പി എസ്.ശ്രീജിത്തിനെതിരേ കള്ളക്കേസ് എടുക്കാന്‍ നീക്കം നടത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് സുധേഷ് കുമാറിനെതിരെ ഉള്ളത്.മാത്രമല്ല

അനുമതിയില്ലാതെ വിദേശയാത്ര നടത്തി.വിജിലന്‍സ് മേധാവി ആയിരിക്കെ തിരുവനന്തപുരത്തെ പ്രമുഖ ജുവലറിയില്‍നിന്ന് 95 ശതമാനം ഡിസക്കകൗണ്ട് തരപ്പെടുത്തി ഏഴുപവന്‍ നെക്ളേസ് വാങ്ങിയെടുത്ത സംഭവത്തിലും നടപടിയുണ്ടാകും. എം.ജി റോഡിലെ ജുവലറിയില്‍നിന്ന് ആന്റിക് വിഭാഗത്തിലെ ഏഴ് പവന്റെ നെക്ളേസ് വാങ്ങിയ  ശേഷം ഗണ്‍മാനെക്കൊണ്ട് ഡിസക്കകൗണ്ട് ആവശ്യപ്പെട്ടു. 10% ഡിസക്കകൗണ്ട് നല്‍കാമെന്നു ജുലവറിയുടമ അറിയിച്ചു. രണ്ടുദിവസത്തിനു ശേഷം ജുവലറിയിലെത്തിയ അന്നത്തെ വിജിലന്‍സ് മേധാവി ആഭരണം ഫുള്‍ ഡിസ്കൗണ്ടില്‍ നല്‍കണമെന്നാവശ്യപ്പെട്ടു. 50 ശതമാനം ഡിസക്കകൗണ്ട്നല്‍കാമെന്ന് ജുവലറിയുടമ അറിയിച്ചെങ്കിലും 5 ശതമാനം പണം നല്‍കി നെക്ളേസ് എടുത്തെന്നാണു പരാതി. ഡി.ജി.പിക്ക് 95 ശതമാനം ഡിസക്കകൗണ്ടില്‍ നെക്ളേസ് നല്‍കിയതായി അവര്‍ ഇന്‍വോയ്സില്‍ രേഖപ്പെടുത്തിയിരുന്നു.ഈ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും പോലീസ് അന്വേഷണം വേണമെന്നും സെക്രട്ടിയേറ്റിലെ ആഭ്യന്തര അഡീഷണൽ

 സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണസമിതി ശിപാര്‍ശ ചെയ്തതിട്ടുണ്ട്. ഈ ശിപാർശയിൽ സര്‍ക്കാര്‍ നിയമോപദേശവും തേടിയിരുന്നു. സസ്പെന്‍ഷനും വകുപ്പ് തല അന്വേഷണവും നടത്തത്തണമെന്നാണ് ഉന്നതല സമിതിയുടെ റിപ്പോർട്ടിലുള്ളത്.ഈ റിപ്പേർട്ട്  മുഖ്യമന്ത്രിയുടെ മുന്നിലാണ്.ഈ ഒക്‌ടോബറില്‍ സുധേഷ് കുമാർ സർവ്വീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് കടുത്ത നടപടിക്ക് സർക്കാർ നീക്കം നടക്കുന്നത്.

കോഴിക്കോട് സ്വദേശിയും

ഖത്തറില്‍ വ്യവസയം നടത്തുന്ന കോഴിക്കോട് സ്വദേശിയുടെ ക്ഷണം സ്വീകരിച്ച്  വിദേശയാത്ര നടത്തി.സര്‍ക്കാരിന്റെ അനുമതി തേടാതെ ചൈനായാത്രയും തരപ്പെടുത്തി. ഇവയെല്ലാം തന്നെ അഖിലേന്ത്യാ സര്‍വീസ്ചട്ടങ്ങളുടെ ലംഘനമാണെന്നാണ് കണ്ടെത്തൽ .ഈ യാത്രകളിൽ വിമാനക്കൂലി, താമസം, ചൈനയിലെ ഷോപ്പിങ് ,എന്നീ ചെലവുകള്‍ക്ക് പണം ചെലവഴിച്ചത് ഐ പി എസ് ഉദ്യോഗസ്ഥനായ സുധേഷായിരുന്നില്ല. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ സര്‍ക്കാരിനു ലഭിച്ചു.ഇതിനെ തുടർന്നാണ് ഇദ്ദേഹത്തെ വിജിലന്‍സില്‍നിന്നു മാറ്റി ജയില്‍ വകുപ്പിൽ നിയമിച്ചത്. സുധേഷ് കുമാർ നടത്തിയ പതിനഞ്ചിലധികം വിദേശയാത്രകളുടെ വിവരങ്ങൾ സർക്കാർ പരിശോധിച്ചിരുന്നു.രണ്ട് ദിവസത്തിനള്ളിൽ സുധേഷ് കുമാറിനെതിരെയുള്ള നടപടി ഉണ്ടാകാനാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *