പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാനുള്ള ചരിത്രപരമായ മുന്നേറ്റത്തിന്റെ ദിനമാണിന്നെന്ന് ജെയ്ക് സി തോമസ്

കോട്ടയം: പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാനുള്ള ചരിത്രപരമായ മുന്നേറ്റത്തിന്റെ ദിനമാണിന്നെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ജനാധിപത്യത്തിന്റെ വസന്തോത്സവമാണ് തിരഞ്ഞെടുപ്പ് എന്ന് ജെയ്ക് പറഞ്ഞു. എല്ലാ വിഭാഗം വരുന്ന ജനങ്ങളും തങ്ങളുടെ സമ്മതിദാന അവകാശം മികച്ച ചിന്തയോട് കൂടി വിനിയോഗിക്കുന്ന ദിനമായിട്ട് വേണം ഇതിനെ കാണാന്‍. അതിന്റെ ആവേശകരമായ തുടക്കമായിട്ടാണ് ഈ പോളിങ് ബൂത്തിലെ തിരക്കുകളെ കാണുന്നതെന്നും ജെയ്ക് പറഞ്ഞു. വികസന സംവാദത്തില്‍ നിന്ന് ഒളിച്ചോടിയത് യുഡിഎഫാണെന്നും തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞു.

രാവിലെ തന്റെ ബൂത്തായിട്ടുള്ള കണിയാന്‍കുന്ന് ഗവണ്‍മെന്റ് സ്‌കൂളില്‍ വോട്ട് ചെയ്യും. അതിനുശേഷം എട്ട് പഞ്ചായത്തുകളിലെയും ഓടിയെത്താന്‍ കഴിയുന്ന ബൂത്തുകളിലേക്ക് എത്തും. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കോ ഏതെങ്കിലുമൊരാളുടെ വ്യക്തിപരമായ മഹത്വങ്ങള്‍ക്കോ അല്ല ഈ തിരഞ്ഞെടുപ്പില്‍ പ്രസക്തിയുള്ളത്. ഈ തിരഞ്ഞെടുപ്പ് വികസനസംബന്ധമായ ചോദ്യങ്ങള്‍ക്കും ഞങ്ങള്‍ പുതുപ്പള്ളിക്കാരുടെ ജീവിതാനുഭവങ്ങള്‍ക്കും മാത്രമാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രസക്തിയുള്ളത്. ഇത് ആദ്യം മുതലേ വ്യക്തമാക്കിയിട്ടുള്ളതാണ് ജെയ്ക് പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ തന്നേ വിനയാന്വിത മനസ്സോടെ സ്‌നേഹ സംവാദത്തിന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഞാന്‍ ക്ഷണിച്ചതാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഞാനും ഒരു നാട്ടുകാരാണ്. പുതുപ്പള്ളിയിലെ കുടിവെള്ളം, റോഡ്, സര്‍ക്കാര്‍ ഓഫീസുകള്‍, നാട്ടില്‍ സൃഷ്ടിക്കേണ്ട തൊഴിലവസരങ്ങള്‍, നാടിന് ഉണ്ടാവേണ്ട പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ട്, മിനി സിവില്‍സ്റ്റേഷന്‍ എന്നിവയെ കുറിച്ച് സ്നേഹ സംഭാഷമമാകാമെന്ന് പറഞ്ഞതാണ്.

ജനകൂട്ടത്തിന് നടുവില്‍ അല്ലാതെയും നമുക്ക് സംവദിക്കാം എന്നായിരുന്നു മുന്നോട്ട് വെച്ചത്. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍, ഞാനും ചാണ്ടി ഉമ്മനും തമ്മിലുള്ള മാധ്യമ സംവാദത്തിന് മീഡിയ ഹൗസുകള്‍ തയ്യാറാണ്. ഞാന്‍ തയ്യാറുണ്ടോയെന്ന് ചോദിച്ചതാണ്. പേരെടുത്തു പറയേണ്ട ചില മാധ്യമ സ്ഥാപനങ്ങളെങ്കിലും സമയവും തിയതിയും നിശ്ചയിച്ച് തീരുമാനിച്ചിട്ടും എന്തുകൊണ്ട് നടന്നില്ല. ഇടതു പക്ഷ സ്ഥാനാര്‍ത്ഥി ഒരു മാധ്യമ സ്ഥാപനത്തോട് വിയോജിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഏത് മാധ്യമ സ്ഥാപനത്തിന്റേതുമാകട്ടെ നിങ്ങള്‍ പറയുന്ന സമയത്ത് തീയതിയില്‍ പറയുന്നിടത്ത് ഇടതുപക്ഷ കാലയിളവിലെ പുതുപ്പള്ളിയെ സംബന്ധിച്ച് ഒരു സംവാദമാകാം എന്നും പറഞ്ഞിരുന്നതാണ്, ജെയ്ക് പറഞ്ഞു. ആര് പിന്മാറി എന്തുകൊണ്ട് പിന്മാറി എന്നതിനെ കുറിച്ച് നിങ്ങള്‍ പറഞ്ഞു തരേണ്ടതാണെന്ന് ജെയ്ക് പറഞ്ഞു.

എട്ടു പഞ്ചായത്തുകളിലായി 182 ബൂത്തുകളാണ് ഉള്ളത്. സ്വീകരണ കേന്ദ്രങ്ങള്‍ പങ്കെടുത്തിരുന്നു. ഞാന്‍ അവിടെ സംസാരിച്ചതാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചോ നേതാക്കന്മാരെ കുറിച്ചോ സംസാരിച്ചിട്ടില്ല. ഞാന്‍ സംസാരിച്ചത് പുതിയ പുതുപ്പള്ളിയെ സംബന്ധിച്ചുള്ളതായിരുന്നു. പുതുപ്പള്ളിയ്ക്ക് എന്തൊക്കെ വേണ്ടതുണ്ട്. പുതുപ്പളളിക്കാര്‍ക്ക് നേടിയെടുക്കാന്‍ കഴിയാത്ത നേട്ടങ്ങള്‍ അഭിസംബോധന ചെയ്യാന്‍ കഴിയാതെ പോയ മുന്നേറ്റങ്ങള്‍ എന്നിവയെ കുറിച്ചാണ് സംസാരിച്ചത്. പുതിയ പുതുപ്പള്ളി എന്തെല്ലാം നേടിയെടുക്കണമെന്നതിനെ കുറിച്ചാണ് സംസാരിച്ചതെന്നും ജെയ്ക് വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *