ഡല്‍ഹിയില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ജെ.പി. നദ്ദ

ഡല്‍ഹിയിലെ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദ എത്തും. രാജ് നിവാസ് ഇമ്മാനുവല്‍ ബാപ്റ്റിസ്റ്റ് പള്ളിയില്‍ നടക്കുന്ന ക്രിസ്മസ് ആഘോഷത്തിലാണ് ജെ.പി. നദ്ദ പങ്കെടുക്കുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പമായിരിക്കും അദ്ദേഹത്തിന്റെ പങ്കാളിത്തം.
അതേസമയം, ഡല്‍ഹിയിലെ ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് ദി റിഡംപ്ഷനിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. പ്രധാനമന്ത്രിക്കായി പ്രത്യേക പ്രാര്‍ത്ഥനയും ചടങ്ങിനിടെ നടന്നു.
ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ഡല്‍ഹി ബിഷപ്പ് ഡോ. പോള്‍ സ്വരൂപ് പ്രധാനമന്ത്രിക്ക് ബൈബിളും കുരിശും സമ്മാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ബിഷപ്പ് പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.