ഓണത്തിന് വെറും ആറ് ട്രെയിനുകള്‍; ഇത്രയും കുറവ് ഇതാദ്യം

പാലക്കാട്: ഓണക്കാലത്തെ തിരക്ക് കുറയ്ക്കാന്‍ ദക്ഷിണ റെയില്‍വേ ഇത്തവണ അനുവദിച്ചത് വെറും ആറ് ട്രെയിനുകളും പത്ത് സര്‍വീസുകളും മാത്രം. ആദ്യമായാണ് ഒരു ഓണ സീസണില്‍ ഇത്രയും കുറവു സര്‍വീസുകള്‍ റെയില്‍വേ അനുവദിക്കുന്നത്. ഇപ്പോഴേ പ്രധാന ട്രെയിനുകളിലൊന്നും ടിക്കറ്റ് ലഭ്യമല്ല, മുഴുവന്‍ ബുക്കിംഗും തീര്‍ന്നു .മലയാളികള്‍ ഏറെയുള്ള മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചിട്ടില്ല. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. കേരള എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയില്‍ ഉള്‍പ്പടെ പ്രധാന ട്രെയിനുകളില്‍ ഓണം കഴിയുന്നത് വരെ ടിക്കറ്റ് ലഭ്യമല്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
അതേസമയം, കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.