കെ- റെയിലിൻ്റെ പേരിൽ നടക്കുന്നത് കെ_ഗുണ്ടായിസം : പി.സി.വിഷ്ണുനാഥ്

തിരുവനന്തപുരം: സിൽവർ ലൈനിന്റെ പേരില്‍ സ്ത്രീകളെയടക്കം മര്‍ദ്ദിച്ച് കേരള പൊലീസ് ആറാടുകയാണെന്ന് നിയമസഭയില്‍ പി.സി വിഷ്ണുനാഥ് എം.എല്‍.എ. കുഞ്ഞുങ്ങളുടെ ഭയപ്പെട്ടുള്ള നിലവിളികളാണ് കെ റെയിലിന്റെ ഏറ്റവും വലിയ സാമൂഹികാഘാതം. കെ റെയിലിന്റെ പേരില്‍ സ്ത്രീകളെന്നോ, കുട്ടികളെന്നോ, പ്രായമുള്ളവരെന്നോ പരിഗണിക്കാതെ മര്‍ദിക്കുകയും, വലിച്ചിഴയ്ക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. കെ റെയിലിനും,കെ ഫോണിനും പിന്നാലെ കെ ഗുണ്ടായിസമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. ജനങ്ങളുടെ കണ്ണീരിനിടയില്‍ എന്തിനാണ് മഞ്ഞക്കുറ്റി സ്ഥാപിക്കുന്നതെന്നും വിഷ്ണുനാഥ് ചോദിച്ചു.