കോഴിക്കോട്: കെ സി വേണുഗോപാലിനെതിരെ കെ. മുരളീധരന്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപലിനെതിരെ ഒളിയമ്പുമായി മുരളീധരൻഹിന്ദി അറിയാവുന്നവര്‍ കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് വരേണ്ടത് ആവശ്യമാണ്. എന്നാല്‍ രരമേശ് ചെന്നിത്തലയെ പോലുള്ളവര്ക്ക്ഹിന്ദി നന്നായി വഴങ്ങുമെന്നും കെ മുരളീധരന് പറഞ്ഞു. കെ സി വേണുഗോപാലിന് ഹിന്ദി അറിയില്ലെന്ന കോണ്‍ഗ്രസ് നേതാവ് ഭൂപിന്ദര്‍ ഹൂഡയുടെ വിമര്‍ശനത്തോട് കോഴിക്കോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരന്.
തനിക്ക് ആ ഭാഷ വഴങ്ങാത്തത് കൊണ്ടാണ് അവിടേക്ക് ശ്രദ്ധിക്കാത്തത്. എന്നാല്‍ രരമേശ് ചെന്നിത്തലയെ പോലുള്ളവര്ക്ക്ഹിന്ദി നന്നായി വഴങ്ങുമെന്നും കെ മുരളീധരന് പറഞ്ഞു. കെ സി വേണുഗോപാലിന് ഹിന്ദി അറിയില്ലെന്ന കോണ്‍ഗ്രസ് നേതാവ് ഭൂപിന്ദര്‍ ഹൂഡയുടെ വിമര്‍ശനത്തോട് കോഴിക്കോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരന്.
അതേസമയം, രാജ്യസഭ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറിനെ തീരുമാനിച്ചതിനെ കെ മുരളീധരന് സ്വാഗതം ചെയ്തു. രാജ്യസഭ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഹൈക്കമാന്റ് എടുത്തത് ഉചിതമായ തീരുമാനമാണെന്ന് കെ മുരളീധരന് അഭിപ്രായപ്പെട്ടു. കെ പി സി സി അധ്യക്ഷന്‍ ആരുടയും പേര് മുന്‍കൂട്ടി നല്‍കിയിരുന്നില്ല. ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍ താന്‍ രണ്ട് കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. അത് രണ്ടും പരിഗണിക്കപ്പെട്ടുവെന്ന് മുരളീധരന് പറഞ്ഞു. കഴിഞ്ഞ തവണ മത്സരിപ്പിച്ച വരെ ഒഴിവാക്കണം, കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള ആളാകണം എന്നുമായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. ന്യൂനപക്ഷം, ചെറുപ്പം, വനിത എന്നീ മൂന്ന് ഘടകങ്ങളും ഹൈക്കമാന്‍ഡ് പരിഗണിച്ചുവെന്ന് മുരളീധരന് പറഞ്ഞു. കോണ്‍ഗ്രസ് സൂക്ഷിച്ച് മുന്നോട്ട് പോകേണ്ട കാലഘട്ടമാണിത്. തെറ്റുകള്‍ ചൂണ്ടികാണിക്കാം, പക്ഷേ കപില്‍ സിബിലിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്നും കെ മുരളീധരന് കൂട്ടിച്ചേര്‍ത്തു.