ആര്യാടന്‍ ഷൗക്കത്തിനു’കൈപ്പത്തി’മതി .തരംതാണ രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നതെന്ന് കെ.മുരളീധരന്‍

കോഴിക്കോട്: ആര്യാടന്‍ മുഹമ്മദിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചാല്‍ ഇടതുപക്ഷം സംരക്ഷിക്കുമെന്ന എകെബാലന്റെ പ്രസ്താവന തള്ളി കെ.മുരളീധരന്‍ രംഗത്ത്.എകെബാലന്‍ സൈക്കിള്‍ മുട്ടിയ കേസ് വാദിച്ചാലും ജഡ്ജി വധശിക്ഷ വിധിക്കും.അത് പോലെയാണ് ബാലന്റെ പാര്‍ട്ടിക്ക് വേണ്ടിയുള്ള ഇടപെടല്‍.ആര്യാടന്‍ ഷൌക്കത്ത് പലസ്റ്റിന്‍ ഐക്യദാര്‍ഢ്യം നടത്തിയതിനല്ല നടപടി എടുക്കാന്‍ ഉള്ള നീക്കം.മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തില്‍ നടത്തിയപരസ്യ പ്രതിഷേധത്തിലാണ് അച്ചടക്ക സമിതി വളിപ്പിച്ചിരിക്കുന്നത്..ഷൌക്കത്തിനു ഓട്ടോയിലും ചെണ്ടയിലും ഒന്നും പോകേണ്ട കാര്യമില്ല.കൈപ്പത്തി മതിയെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീന്‍ വിഷയത്തില്‍ സിപിഎം റാലി നടത്തുന്നത് കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ്.ഭരണ പരാജയം മറച്ചു വെക്കാനാണ് സിപിഎം ശ്രമം.തരം താണ രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്.പലസ്തീന്‍ വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണം.നിയമസഭ ചേര്‍ന്ന് പ്രമേയം പാസാകാക്കണം.അല്ലാതെ ഇസ്രായേലിനെതിരെ യുദ്ധം ചെയ്യാന്‍ പറ്റില്ലല്ലോ.പട്ടാളം മോഡിയുടെ കൈയിലല്ലേയെന്നും അദ്ദേഹം ചോദിച്ചു .ലീഗിന്റെ മനസും ശരീരവും ഒക്കെ ഒരിടത്തു തന്നെയാണ്.ഇടതു മുന്നണിയില്‍ ആടി നില്‍ക്കുന്നവര്‍ ഉണ്ടെന്നും കെ.മുരളീധരന്‍ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *