ഒടുവിൽ സീറ്റിൽ തീരുമാനം, കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും

തിരുവനന്തപുരം: വട്ടിയൂർകാവ് സീറ്റിലെ മത്സരം ഉറപ്പിച്ച് കെ മുരളിധരന്‍. കോണ്‍ഗ്രസ് നേതൃത്വത്തെ നിലപാട് അറിയിച്ചു. മുരളിയുടെ പേര് ഉയർന്നത് നിരവധി മണ്ഡലങ്ങളിലാണ്. ഒടുവിൽ സീറ്റിൽ തീരുമാനം ആയി. കെ മുരളീധരൻ വട്ടിയൂർകാവിൽ തന്നെ ഇറങ്ങും. പഴയ തട്ടകത്തിലേക്ക് പോരിന് മുരളി തീരുമാനമെടുത്തു. ഇതോടെ വട്ടിയൂര്‍ക്കാവില്‍ ശക്തമായി ത്രികോണ മത്സരം ഉറപ്പായി

പ്രചാരണ സമിതിയും, പ്രകടന പത്രിക സമിതിയും പ്രഖ്യാപിച്ച് വളരെ വേഗം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിലും ചടുലമായ നീക്കമാണ് നടത്തുന്നത്. 16ന്കൊച്ചിയില്‍ ചേരുന്ന കെപിസിസി യോഗത്തിന് പിന്നാലെ സ്ക്രീനംഗ് കമ്മിറ്റി, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗങ്ങള്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നല്‍കും. 25ന ്മുന്‍പ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനാണ് ആലോചന. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴിച്ച് സിറ്റിംഗ് എംഎല്‍എമാരുടെ പട്ടികയാകും ആദ്യം പുറത്തിറക്കുക.