കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന അബിന്‍ വര്‍ക്കിയുടെ ആവശ്യം തള്ളി സണ്ണി ജോസഫ്

തിരുവനന്തപുരം: കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന അബിന്‍ വര്‍ക്കിയുടെ ആവശ്യം തള്ളി കെപിസിസി പ്രസിഡന്ററ് സണ്ണി ജോസഫ്. കേരളത്തില്‍ പ്രവര്‍ത്തിക്കണം എന്നായിരുന്നു ആഗ്രഹമെന്നും കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും അബിന്‍ വര്‍ക്കി ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി ഇന്നലെയാണ് തീരുമാനിച്ചത്. അബിന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആകുമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതീക്ഷ. എന്നാല്‍ അബിന് കേരളത്തില്‍ ഇരുന്ന് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാമല്ലോയെന്നും കെ സി വേണുഗോപാല്‍ കേരളത്തിലുമുണ്ട് ദേശീയ നേതൃത്വത്തിലുമുണ്ട്, കേരളത്തില്‍ ഇരുന്ന് രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കാം. അതിന് എന്താ കുഴപ്പം കേരളത്തില്‍ നില്‍ക്കട്ടെ എന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു ആ?ഗ്രഹമെന്നും പാര്‍ട്ടി തീരുമാനം അം?ഗീകരിക്കുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടി പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും അബിന്‍ വര്‍ക്കി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. അതൃപ്തി പരസ്യമാക്കിയാണ് അബിന്റെ പ്രതികരണം. ദേശീയ സെക്രട്ടറി ആകാന്‍ താത്പര്യമില്ലെന്നും അബിന്‍ സൂചിപ്പിച്ചു. കേരളത്തില്‍ തുടരാന്‍ അവസരം നല്‍കണമെന്നും വൈസ് പ്രസിഡന്റ് ആയി തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടും. ദേശീയ നേതൃത്വം ഇക്കാര്യം പരിഗണിക്കണമെന്നും അബിന്‍ വ്യക്തമാക്കി. പാര്‍ട്ടി എടുത്ത തീരുമാനം തെറ്റെന്ന് പറയില്ല. പാര്‍ട്ടിയോട് തിരുത്താന്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുമെന്നും അബിന്‍ വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ അബിന്റെ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യൂത്ത്‌കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ് വ്യക്തമാക്കി. തീരുമാനം പുനപരിശോധിക്കില്ലെന്നും തീരുമാനം ജാതിസമവാക്യം നോക്കിയല്ലെന്നും ചിബ് പ്രതികരിച്ചു.