ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പോയത് തെറ്റെന്ന് കെ. സുധാകരന്‍

പത്തനംതിട്ട:ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പോയത് തെറ്റെന്ന് എന്ന് കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരന്‍ .ഗവര്‍ണറും സര്‍ക്കാരും കോണ്‍ഗ്രസ്സിന് ഒരു പോലെയാണ്. അസാധാരണ സംഭവമാണിത്.കേരളത്തില്‍ ഒരുപക്ഷേ ഇത് ആദ്യമാണ്.ഗവര്‍ണര്‍ സര്‍ക്കാരിനെതിരെയും , സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെയും നടത്തുന്ന ഈ പോരാട്ടം ജനാധിപത്യത്തിന്റെ സങ്കടകരമായ സംഭവ വികാസമായാണ് കോണ്‍ഗ്രസ് കാണുന്നത്. കേരളത്തിലെ ദുരന്തമാണ് പിണറായി വിജയന്‍.ഇത്ര അല്‍പനായ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല.കേരളിയത്തിന്റെ പേരില്‍ നടക്കുന്നത് പച്ചയായ ധൂര്‍ത്തെന്നും കെ സുധാകരന്‍ പറഞ്ഞു

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം സുപ്രീം കോടതിയില്‍ : ഗവര്‍ണര്‍ക്ക് എതിരെ ഹര്‍ജി സമര്‍പ്പിച്ചത്.8 ബില്ലുകള്‍ ഒപ്പിടാത്തതിനെതിരെയാണ് ഹര്‍ജി.ബില്ലുകളില്‍ അനന്തമായി തീരുമാനം നീട്ടാന്‍ ആകില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു.കേരളവും, ടി പി രാമകൃഷ്ണന്‍ എം എല്‍ എ യുമാണ് ഹര്‍ജിക്കാര്‍. കേന്ദ്രത്തെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി.ഗവര്‍ണര്‍ സംസ്ഥാനത്തെ ജനങ്ങളോട് കാണിക്കുന്നത് കടുത്ത അനീതിയാണ്. ഭരണഘടന അട്ടിമറിയാണ് നടത്തുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *