ജില്ലയിലെ ആദ്യ കെ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി. മുണ്ടക്കുറ്റി പൊതു വിതരണ കേന്ദ്രം ആണ് ജില്ലയിലെ ആദ്യ കെ സ്റ്റോര്‍ ആയി പ്രവര്‍ത്തനം തുടങ്ങിയത്. റേഷന്‍ സാധനങ്ങള്‍ക്കു പുറമേ സപ്ലൈകോ ഉല്പന്നങ്ങളും ഛോട്ടു ഗ്യാസ്, മില്‍മ ഉല്പന്നങ്ങള്, ഓണ്‍ലൈന്‍ സേവനങ്ങള്‍, ബാങ്കിങ് സേവനങ്ങള്‍ എന്നിവ കെ സ്റ്റോര്‍ വഴി ലഭ്യമാകും. നിലവില്‍ സേവനങ്ങള്‍ പൂര്‍ണ സജ്ജമായിട്ടില്ലെങ്കിലും ഉടന്‍ തന്നെ ഇവയെല്ലാം ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
പവൈത്തിരി താലൂക്കില്‍ പടിഞ്ഞാറത്തറയിലും മേപ്പാടിയിലും ആണ് ആദ്യഘട്ടത്തില്‍ കെ സ്റ്റോറുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കെ സ്റ്റോര്‍ വൈത്തിരി താലൂക്ക് തല ഉദ്ഘാടനം ടി. സിദ്ദിഖ് എംഎല്‍എ നിര്‍വഹിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. മുഹമ്മദ് ബഷീര്‍, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദു റഹ്മാന്, വാര്‍ഡംഗം നിഷ മോള് എന്നിവര്‍ പ്രസംഗിച്ചു.