അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അണികളുള്‍പ്പെടെ നേതൃത്വത്തിനെതിരെ കനത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയില്‍ ഉയര്‍ത്തുന്നത്. രാഹുല്‍ ഗാന്ധി,കെ.സി.വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് കെ.പി.സി.സി നിരീക്ഷിച്ച് തുടങ്ങി. ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കെ.പി.സി. പ്രസിഡന്റ് കെ.സുധാകരന്. തെരഞ്ഞടുപ്പില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനായി അഹോരാത്രം പണിയെടെത്തവരെ തോല്‍വിയുടെ പേരില്‍ ഒറ്റപ്പെടുത്തുന്നത് ശരിയല്ല. ജയപരാജയങ്ങള്‍ പാര്‍ട്ടിയുടെ കൂട്ടുത്തരവാദിത്വമാണ്. തെറ്റുകള്‍ പറ്റിയുണ്ടെങ്കില്‍ തിരുത്തി ഒറ്റക്കെട്ടായി മുന്നോട്ട് പോകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.