മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി;കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.പിണറായി വിജയന്‍ ഭീകരജീവിയാണെന്നും ഈ മുഖ്യമന്ത്രിയെ വെച്ച് ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. മാഫിയകളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് കെപിസിസി നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

എട്ട് വര്‍ഷത്തിനിടെ കേരളത്തില്‍ 1,35000 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതാണ് പിണറായിയുടെ ഭരണ നേട്ടം. ചക്കിക്കൊത്ത ചങ്കരന്‍ എന്നതുപോലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാര്‍. ഞാന്‍, എന്റെ കുടുംബം, എന്റെ സമ്പത്ത് എന്നത് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം. ഈ നാട്ടിലെ ജീവിതങ്ങളുടെ ഹൃദയതുടിപ്പ് മനസിലാക്കാന്‍ പോലും അറിയാത്ത ഒരു ഭീകര ജീവിയാണ് തന്റെ നാട്ടുകാരനായ പിണറായി വിജയന്‍ എന്നും കെ സുധാകരന്‍ പറഞ്ഞു.

പൊലീസുകാരെ നിയന്ത്രിക്കാന്‍ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഈ മുഖ്യമന്ത്രിയെ വെച്ചുകൊണ്ട് ഒരു ദിവസം പോലും ഇനി മുന്നോട്ട് പോകാനാകില്ല. രാജിവെച്ചില്ലെങ്കില്‍ പിണറായി വിജയനെ അടിച്ചുപുറത്താക്കാന്‍ കേരളത്തിലെ ജനത രംഗത്തവരുമെന്നും കെ സുധാകരന്‍ പറഞ്ഞു.കുറ്റവാളികളെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ദീപ ദാസ് മുന്‍ഷി പറഞ്ഞു. അഴിമതി നിറഞ്ഞ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനമായി കേരളം മാറി. ഭരണം അവസാനിക്കുന്നതിന്റെ വെപ്രാളം ആണ് മുഖ്യമന്ത്രിക്കെന്നും അപായമണി മുഴങ്ങുന്നത് അദ്ദേഹം അറിയുന്നുണ്ടെന്നും ദീപ ദാസ് മുന്‍ഷി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *