തിരുവനന്തപുരം: നിങ്ങള്‍ക്ക് പുനഃസംഘടന വേണ്ടെങ്കില്‍ എനിക്കും വേണ്ട, കെപിസിസി യോഗത്തില്‍ വൈകാരികമായി പ്രതികരിച്ച് കെ സുധാകരന്‍ . ഞാന്‍ ഇത് ആര്‍ക്കുവേണ്ടിയാണ് കഷ്ടപ്പെടുന്നത്. സഹായിക്കണമെന്ന് വൈകാരികമായി കൈകൂപ്പി അഭ്യര്‍ഥിച്ച സുധാകരന്റെ പ്രസംഗം എല്ലാവരെയും ഞെട്ടിച്ചു.
രാവും പകലുമില്ലാതെ താന്‍ ഈ പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുകയാണ്. അപ്പോള്‍ പിന്നില്‍ നിന്ന് കു്തതാന്‍ ആരും നോക്കരുത്.
എല്ലാവരും സഹായിക്കമെന്നും കെ സുധാകരന്‍ കെ.പി.സി.സി എക്സിക്യൂട്ടീല് യോഗത്തില്‍ അഭ്യര്‍ഥിക്കുകയായിരുന്നു.
അതേസമയം പാര്‍ട്ടിയില്‍ പ്രശ്നക്കാരായ അരിക്കൊമ്പന്‍മാരെ പിടിക്കണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. കെ.മുരളീധരനെതിരെ കടുത്ത വിമര്‍ശനവുമായി എം.എം.നസീര്‍ രംഗത്തുവന്നു.
ഓഫിസിലേക്ക് ഒരുദിവസമെങ്കിലും കല്ലെറിഞ്ഞില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.ശശി തരൂരിനെയും കെ മുരളീധരനും എതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്.പാര്‍ട്ടിയാണ് വലുതെന്നും പാര്‍ട്ടിയേക്കാല്‍ വലുതല്ല ആരുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.