തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന് വേണ്ടി സ്മാരകം നിര്‍മിക്കാന്‍ സാധിക്കാത്തത് പാര്‍ട്ടിയുടെ ദൗര്‍ബല്യമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. കെ.കരുണാകരന് ഫൗണ്ടേഷന് ആസ്ഥാന മന്ദിരം ഫണ്ട് ശേഖരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടന വേദിയിലാണ് സുധാകരന് ഇക്കാര്യം പറഞ്ഞത്
എല്ലാവരുടെയും ആഗ്രഹമാണ് കെ.കരുണാകരന് സ്മാരക മന്ദിരം. ഇത്രയായിട്ടും ലീഡറുടെ പേരില്‍ ഒരു സ്മാരകം കെട്ടിപ്പൊക്കാന്‍ കഴിഞ്ഞില്ല എന്നത് പാര്‍ട്ടിയുടെ ദൗര്‍ബല്യമായിട്ടാണ് നോക്കിക്കാണുന്നത്. പണി പൂര്‍ത്തിയാക്കി മാസങ്ങള്‍കൊണ്ട് പ്രവര്ത്തനനിരതമാക്കുമെന്നു പ്രതിജ്ഞയെടുത്തുകൊണ്ടാണ് ഇതിന്റെ ചെയര്മാന് സ്ഥാനം ഏറ്റെടുത്തത്” സുധാകരന് പറഞ്ഞു.
കരുണാകരന്റെ പേരില്‍ സ്മാരകമില്ലാത്തതിന്റെ പേരില്‍ കേരളത്തിലെ മാധ്യമങ്ങളെല്ലാം കോണ്‍ഗ്രസിനെ പരിഹസിക്കുകയാണെന്ന് എ.കെ.ആന്റണി പറഞ്ഞു. ഈ നാണക്കേടിനു പരിഹാരം ഉണ്ടാകണമെങ്കില്‍ മന്ദിരത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കണം. അതു സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും ആന്റണി പറഞ്ഞു.